NEWS

മ​ദ്യ​പി​ച്ച്‌ ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : മ​ദ്യ​പി​ച്ച്‌ സ്വകാര്യ ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ അറസ്റ്റ് ചെയ്തു.അ​ടൂ​ര്‍ ട്രാ​ഫി​ക് പൊ​ലീ​സാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കു​ട​ശ​നാ​ട് ക​ണ്ണ​ങ്ക​ര​മു​ക​ള്‍ പ​ടി​ഞ്ഞാ​റേ പാ​ള​വി​ള​വീ​ട്ടി​ല്‍ ര​മേ​ശാ​ണ് (28 ) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 9.15-ന് ​അ​ടൂ​ര്‍ കെഎസ്‌ആ​ര്‍​ടി​സി ജ​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. അ​ടൂ​ര്‍ പ​ത്ത​നാ​പു​രം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന ‘ഐ​ശ്വ​ര്യ’ ബ​സി​ലെ ഡ്രൈ​വ​റാ​ണ് ഇ​യാ​ള്‍. ബസ് ഓ​ടു​ന്ന​ സ​മ​യ​ത്തെ​ച്ചൊ​ല്ലി ര​ണ്ട് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​പ്പോ​ള്‍, കെഎസ്‌ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡ് വി​വ​രം ട്രാ​ഫി​ക് ടീ​മി​നെ അ​റി​യി​ച്ചു.

 

 

 

തുടര്‍ന്ന്, ഗ്രേ​ഡ് എ​സ്‌ഐ അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയ അന്വേഷണത്തിലാണ് ‘ഐശ്വര്യ’ ബസിലെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Back to top button
error: