KeralaNEWS

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ: ക്യാപ്റ്റൻ നോബിൾ പെരേരയുടെ കാലാവസ്ഥാ പ്രവചനം

ഇന്നും നാളെയും കേരളത്തിൽ പരക്കെ ശക്തമായ മഴ ഉണ്ടാകും. വെള്ളിയാഴ്ച ഗുജറാത്തിന്റെ പടിഞ്ഞാറ് അറബിക്കടലിൽ രൂപമെടുക്കുന്ന ശക്തമല്ലാത്ത ന്യൂനമർദ്ദം അന്ന് തന്നെ കേരളത്തിലെ മഴ ദുർബലമാക്കും.

ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ജില്ലകളിലും, തൃശൂർ വനമേഖലകളിലും, ഇടുക്കിയുടെ വടക്കൻ പ്രദേശങ്ങളിലും, കോട്ടയം ജില്ലയിലും ശക്തമായ മഴ ചെയ്യും.

വയനാട്, പാലക്കാടു, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ശരാശരി മഴയോ ഇടവിട്ട് ശക്തമായ മഴയോ പ്രതീക്ഷിക്കാം.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടവിട്ട് ചാറ്റൽയോ ശരാശരി മഴയോ ലഭിക്കും.

കടലിൽ കാറ്റ് ഇന്നും നാളെയും ശക്തമാണ്. മണിക്കൂറിൽ മുപ്പത്തഞ്ചു മുതൽ നാൽപതു കിലോമീറ്റർ വരെ ശരാശരി വേഗത ഉണ്ടാക്കും. തിരകൾ പടിഞ്ഞാറു നിന്നും വരുന്നു, ഉയരം രണ്ടര മീറ്റർ.
ഓളങ്ങൾ തെക്കുപടിഞ്ഞാറ് നിന്നും വരുന്നു, ഉയരം ഒന്നര മീറ്റർ. ഒഴുക്ക് തെക്കോട്ടു പോകുന്നു പരമാവധി വേഗത മണിക്കൂറിൽ രണ്ടു കിലോമീറ്റർ. തിരുവനന്തപുരം തീരത്ത് വേഗത മണിക്കൂറിൽ രണ്ടര കിലോമീറ്റർ.

Back to top button
error: