കനത്ത മഴ; ഇന്ന് കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി 

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയെ തുടര്‍ന്ന് ജില്ലയിലെ പുഴകളും മറ്റ് ജലാശയങ്ങളും കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ കൂടിയാണ് അവധി നല്‍കിയിരിക്കുന്നത്. അതേസമയം, കോളേജുകള്‍ക്ക് അവധി ബാധകമല്ല
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version