ജാഗ്രതൈ…! ഇരുചക്രവാഹനത്തിൽ കുട ചൂടി യാത്ര ചെയ്യരുത്, അപകടം കാറ്റായ് വരും

ഴക്കാലമാണ്. അപ്രതീക്ഷിതമായിട്ടാവും മഴ ചീറിപ്പാഞ്ഞു വരുക. കുട തുറന്നു പിടിച്ചുള്ള ഇരുചക്രവാഹന യാത്രകൾ മഴക്കാലത്തെ പതിവ് കാഴ്ചകളിലൊന്നാണ്. വാഹനം ഓടിക്കുന്നവരും പിറകിൽ യാത്രചെയ്യുന്നവരും കുട തുറന്നുപിടിച്ച് യാത്രചെയ്യാറുണ്ട്. അശ്രദ്ധമായ ഈ യാത്ര മൂലം അപകടത്തിൽപ്പെടുന്നവർ നിരവധിയാണ്.

കുടയിൽ കാറ്റ് പിടിച്ചാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നതാണ് അപകടകാരണം. മഴക്കാലത്ത് ബൈക്കുകളിൽ സഞ്ചരിക്കുന്നതുപോലും അപകടസാധ്യത വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ കുട തുറന്നുപിടിച്ചുള്ള യാത്രകൾ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും.

മഴയാണ്, സൂക്ഷിച്ചോടിക്കാം

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ പതിവിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. സൂക്ഷിച്ച് വാഹനമോടിച്ചാൽ ഭൂരിഭാഗം അപകടങ്ങളും ഒഴിവാക്കാം.

യാത്രയ്ക്ക് മുമ്പ് വൈപ്പർ, ബ്രേക്കുകൾ, ഹെഡ്‌ലൈറ്റ്, ടയറുകൾ, ഹോൺ എന്നിവ കൃത്യമായി പ്ര‍വർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കനത്ത മഴയുള്ളപ്പോൾ ഹെഡ്‍ലൈറ്റിട്ട് വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക

വലിയ വാഹനങ്ങൾക്ക് തൊട്ടുപിറകിലായി വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽനിന്ന് ചെളി തെറിച്ച് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകും. അതുകൊണ്ട് നിശ്ചിത അകലം പാലിച്ച് വാനഹമോടിക്കാൻ ശ്രദ്ധിക്കുക.

അമിതവേഗം ഒഴിവാക്കുക

സഡൻ ബ്രേക്കിങ് ഒഴിവാക്കുക

കുട തുറന്നുപിടിച്ചുള്ള ഇരുചക്ര വാഹന യാത്രകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. എന്നാൽ പകുതിയിലേറെ ആളുകളും ഇക്കാര്യം ഗൗരവത്തിലെടുക്കാറില്ല. അശ്രദ്ധമൂലം വാഹനത്തിന്റെ പിറകിൽ ഇരിക്കുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. ഇത്തരം യാത്രകൾ ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് താത്കാലികമായി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന കാര്യം മറക്കരുത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version