ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകണമെന്ന്  തോന്നാറുണ്ടോ? കാരണം ഇതാണ്

മ്മളിൽ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്നുള്ളത്.പലര്‍ക്കും ഇതൊരു ശീലം പോലെയാകും.എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍ ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നല്‍,ഭക്ഷണം കഴിച്ചാല്‍ ഇത്തരം തോന്നല്‍, യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ അടിക്കടി ടോയ്‌ലറ്റിൽ പോകാൻ തോന്നുക.പലരും ഇത് ശീലവും ശീലക്കേടും എന്ന വാക്കു കൊണ്ടാണ് വിവരിയ്ക്കാറ്.എന്നാല്‍ മെഡിക്കല്‍ രംഗം ഇതിനെ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം എന്നാണ് വിളിക്കുന്നത്.പ്രധാനമായും ദഹന പ്രശ്നങ്ങള്‍ കൊണ്ടാണ് ഇത് ഉണ്ടാകുന്നതെങ്കിലും അമിതമായ ഉത്ക്കണ്ഠയും ഇതിനൊരു കാരണമാണ്.
 

നമ്മുടെ ശരീരത്തിലെ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് നമ്മുടെ ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കള്‍ ശരീരത്തിലേക്ക് വലിച്ചെടുത്ത് ബാക്കിയുള്ളത് മലമായി പുറന്തള്ളുന്നത്.എന്നാല്‍ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോമെങ്കില്‍ ഈ താളാത്മക ചലനം നടക്കുന്നില്ല. ഒന്നുകില്‍ ഈ ചലനം വളരെ വേഗത്തിലാകും, അല്ലെങ്കില്‍ തീരെ മെല്ലെയാകും.ഇത് രണ്ടും സാധാരണ ശോധനയെ ബാധിയ്ക്കും.വേഗത്തില്‍ ആണെങ്കില്‍ ഇളകിയ രൂപത്തിലും വളരെ മെല്ലെയെങ്കില്‍ ഉറച്ച രൂപത്തിലും പോകും.ഇതു രണ്ടും ആരോഗ്യത്തിന് നല്ലതല്ല.കുടലിന്റെ ചലനത്തിലും ദഹന രസത്തിന്റെ ഉല്‍പാദനത്തിലും വരുന്ന പ്രശ്‌നങ്ങളാണ് ഇതിന് കാരണമാകുന്നത്.
 ഇത്തരക്കാര്‍ക്ക് പലപ്പോഴും അമിതമായ ഉത്കണ്ഠ, ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാം.പല തവണ ടോയ്‌ലറ്റില്‍ പോകുക, പോയാലും തൃപ്തിയാകാതിരിയ്ക്കുക, എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാകുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം.സെറോട്ടോനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം അമിതമാകുമ്പോഴും ഈ പ്രശ്‌നമുണ്ടാകാം.
സ്‌ട്രെസ് കുറയ്ക്കുന്നതിലൂടെ 75 ശതമാനം ഈ പ്രശ്‌നം കുറയ്ക്കാം. അമിതമായ ഇറച്ചി, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുക. ഇതു പോലെ ജങ്ക് ഫുഡ്, പഞ്ചസാര എന്നിവ ഒഴിവാക്കുക.പകരം ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാം. ഇതു പോലെ പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിയ്ക്കാം. എരിവ്, പുളി, എണ്ണമയം തുടങ്ങിയവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഒപ്പം ഭക്ഷണം വളരെ പെട്ടെന്ന് ദഹിക്കാനും സഹായിക്കും.ധാരാളം വെള്ളവും കുടിയ്ക്കുക. ഇത് ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇതിന് മരുന്നുകളും ചികിത്സകളും ഉണ്ട്.പെട്ടെന്നു തന്നെ വൈദ്യസഹായം തേടുക.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version