
കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര മുന്‍സിപ്പാലിറ്റിയും ചേര്‍ന്നാണ് 2011 ല്‍ മണ്ഡലം രൂപീകൃതമായത്. കടവന്ത്ര,വൈറ്റില,പനമ്ബള്ളി നഗര്‍ ,പാലാരിവട്ടം ,ഇടപ്പള്ളി ,എളംകുളം ഇങ്ങനെ തികച്ചും നഗര കേന്ദ്രീകൃതമാണ് മണ്ഡലം.ഐടി ഹബ്ബായ ഇന്‍ഫോപാര്‍ക്കും കൊച്ചി പ്രത്യേക സാമ്ബത്തിക മേഖലയും മണ്ഡലത്തിലാണ്.
ബെന്നി ബഹനാനും പിടിയും
2011 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസില്‍ മത്സരം ഉടലെടുത്തു.ഉറച്ച സീറ്റെന്ന പ്രതീക്ഷയും സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂട്ടി. ഉമ്മന്‍ചാണ്ടിയുടെ നോമിനി എന്ന നിലയില്‍ മത്സരിച്ച ബെന്നി ബെഹനാന് സിപിഎമ്മിന്റെ ഹസൈനാര്‍ എതിരാളിയേ ആയിരുന്നില്ല .22,406 വോട്ടിന്റെ തിളക്കമാര്‍ന്ന വിജയം.
2016-ല്‍ സിറ്റിംഗ് സീറ്റില്‍ മത്സരിക്കുന്നതിന് സോളാര്‍ വിവാദം ബെന്നിക്ക് തിരിച്ചടിയായി.സീറ്റ് ചര്‍ച്ചയില്‍ തൃക്കാക്കരയും തൃപ്പൂണിത്തുറയും ബെന്നിക്കും കെ ബാബുവിനും കൊടുക്കരുതെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് വാശി പിടിച്ചത് ഒടുവില്‍ പി.ടിയുടെ വരവിന് കാരണമായി.
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ കത്തോലിക്കാ സഭയ്ക്ക് അസ്വീകാര്യനായി മാറിയ പിടി ഇടുക്കിയില്‍ നിന്ന് തൃക്കാക്കരയില്‍ കാലുകുത്തി. 2011ലെ പ്പോലെ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും 11,996 വോട്ടിന്റെ വിജയം. നിഷ്പക്ഷ വോട്ടുകളും ലത്തീന്‍ വോട്ടുകളും സ്വാധീനിക്കാമെന്ന കണക്കുകൂട്ടലില്‍ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോളിനെ മത്സരിപ്പിച്ച എല്‍ഡിഎഫിന് കണക്കുകൂട്ടല്‍ അന്നും തെറ്റി.
2021 ല്‍ പി.ടി.യെമാറ്റാന്‍ സീറ്റ് മോഹികള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും നടന്നില്ല. അതിനകം ഉയര്‍ന്നുവന്ന ട്വന്റി ട്വന്റി കൂടി മത്സരരംഗത്ത് വന്നതോടെ പ്രൊഫഷണലിനെ പരീക്ഷിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.സ്പോര്‍ട്ട്സ് മെഡിസിന് ഡോക്ടറായ ജെ.ജേക്കബിന് പക്ഷെ പി.ടി.ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.ഭൂരി
പി.ടിയുടെ ആക്സമിക വിയോഗം ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചപ്പോള്‍ ഭാര്യ ഉമ തോമസാണ് ഇവിടെ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി.സിപിഐഎം മറ്റൊരു ഡോക്ടറായ ജോ ജോസഫിനെയും പരീക്ഷിക്കുന്നു.കുന്
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ട്വന്റി ട്വന്റി എല്‍ഡിഎഫിനെ അനുകൂലിക്കുമെന്ന് കരുതാനാകില്ല.അത്രക്ക് അകല്‍ച്ച സര്‍ക്കാരുമായി സാബു ജേക്കബ്ബിന് ഉണ്ട്.എന്നാല്‍ പി ടി യുമായി നല്ല ബന്ധത്തിലുമായിരുന്നില്ല സാബു.ഇവിടെയാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്.തന്നെയുമല്ല സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈസ്ത വിഭാഗത്തിൽ ചിലരെങ്കിലും ബിജെപിയുമായി കൈകോർത്തതും അവർക്ക് പ്രതീക്ഷ നൽകുന്നു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി.
-
സൗദിയില്‍ ചൂട് ഉയരുന്നു -
എകെജി സെന്ററിനെതിരായ ആക്രമം: പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രമെന്ന് സി.പി.എം. -
എ.കെ.ജി. സെന്ററിനെതിരായ ആക്രമണം: കനത്ത ജാഗ്രതയില്‍ പൊലീസ് -
ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകന് 67 വര്‍ഷം തടവും 65,000 രൂപ പിഴയും -
സ്വപ്ന സുരേഷിന്റെ മകള്‍ വിവാഹിതയാകുന്നു -
മാധ്യമങ്ങളുടെ ദുഷ്ടലാക്കും വ്യാജവാർത്തയും കെഎസ്ഇബി പൊളിച്ചടുക്കിയപ്പോൾ -
സ്റ്റാർ ഫ്രൂട്ട് അഥവാ ചതുരപ്പുളി -
കെഎസ്ആർടിസിയുടെ ബഡ്ജറ്റ് യാത്ര; മലപ്പുറത്ത് നിന്നും വെറും 174 രൂപയ്ക്ക് ഊട്ടി കാണാം -
പട്ടാമ്പിയുടെ ചരിത്രം അഥവാ നേതിരിമംഗലത്തിന്റെ ചരിത്രം -
തിരുവനന്തപുരത്ത് എകെ ജി സെന്ററിന് നേരെ ബോംബേറ് -
ഒന്നു പിഴച്ചാൽ മരണം ഉറപ്പ്; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങൾ -
കേദാര്‍നാഥിലേക്ക് ചുരുങ്ങിയ ചിലവിൽ ഹെലികോപ്റ്ററിൽ പോകാം;വിശദ വിവരങ്ങൾ -
നിങ്ങൾക്ക് ക്യാൻസർ ഉണ്ടോ ? അറിയാന്‍ ഈ ലക്ഷണങ്ങള്‍ മതി -
പേവിഷബാധയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ -
ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാല സ്വദേശി അലീന അഭിലാഷ് നിയമിതയായി, ജന്മനാട് അഭിമാനിക്കുന്നു