
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. 4,26,999 വിദ്യാർഥികളാണ് റെഗുലറായി പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 408 വിദ്യാർഥികളും പരീക്ഷയ്ക്കിരിക്കുന്നു. ആകെ 2,962 പരീക്ഷാ സെന്ററുകളുണ്ട്.
ഗൾഫ് മേഖലയിലെ ഒൻപത് പരീക്ഷാ സെന്ററുകളിലായി 574 വിദ്യാർഥികൾ പരീക്ഷ എഴുതുന്പോൾ ലക്ഷദ്വീപിലെ ഒൻപതു സെന്ററുകളിൽ 882 വിദ്യാർഥികൾ പരീക്ഷ എഴുതും. ഏപ്രിൽ 29ന് പരീക്ഷകൾ അവസാനിക്കും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061