പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ പിതാവിന് ശിക്ഷ

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ പിതാവിന് 40 വർഷം കഠിന തടവ്. 2020 ൽ കായംകുളം പോലീസ്റ്റേഷൻ അതൃത്തിയിലാണ് കേസിനാസ്പദമായ സംഭവം.

ബീഹാറി സ്വദേശികളായ ദമ്പതികളുടെ 14 വയസുള്ള മകളാണ് പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായത്. ശാരീരിക അസ്വസ്ഥതകൾക് ആശുപത്രിയിൽ ചികിത്സ തേടിയതിൽ നിന്നാണ് കുട്ടി ഗർഭിണിയാണെന്ന വിവരം പോലീസ്റ്റേഷനിൽ അറിയുന്നതും, കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 649 2020-ാം നമ്പരായി കേസു രജിസ്റ്റർ ചെയ്യുന്നതും.

ആ സമയം പിതാവാണ് കൃത്യം ചെയ്തതെന്ന് കുട്ടി ഒളിക്കുയും മറ്റൊരു പേര് പറയുകയും ആയിരുന്നു. മാതാവും ബന്ധുക്കളും പ്രോസിക്യൂഷൻ കേസിനോടു സഹകരിക്കാത്ത സാഹചര്യമായിരുന്നെങ്കിലും മറ്റു 21 ഓളം സാക്ഷികളും ശാസ്ത്രീയ പരിശോധന ഫലം ഉൾപടെ ആസ്പദമാക്കിയാണ് ഇപ്രകാരം വിധിന്യായത്തിൽ എത്തിച്ചേരാൻ കോടതിയെ സഹായിച്ചത്.

 

ബലാൽസംഗത്തിനിരയാകിയതിന് 20 വർഷവും മകളായതിനാൽ 20 വർഷവും ഗർഭിണിയാക്കിയതിന് 20 വർഷവും ചേർത്ത് Pocso Act പ്രകാരം 60 വർഷം കഠിന തടവും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version