ഭീഷമ പർവ്വം ട്രൈലെർ പുറത്ത്.

സാഗര്‍ എലിയാസ് ജാക്കി, ബിഗ് ബി തുടങ്ങിയ മാസ്സ് ആക്ഷൻ എന്റേർടെയ്നറുകൾ മലയാള പ്രേഷകർക്ക് മുന്നിൽ അവതരിപ്പിച്ച സംവിധായകനാണ് അമൽ നീരദ്. ഇപ്പോൾ മമൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിച്ച ഭീഷമ പർവ്വം എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നു. ഈയിടെ അന്തരിച്ച നെടുമുടി വേണു, കെ പി എ സി ലളിത എന്നിവരുൾപ്പടെ സൗബിൻ ഷാഹിർ,  ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ തുടങ്ങിയ വൻ താര നിര അണിനിരക്കുന്നുന്നുണ്ട്.

 

 

ചിത്രം പുറത്ത് വരുന്നതിനു മുന്നേ തന്നെ വലിയ ചർച്ചയായിരുന്നു. ബിഗ് ബി 2 എന്ന സിനിമ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രേ ക്ഷകർ. മമ്മൂട്ടിയുടെ തീർത്തും വ്യത്യസ്തമായ വേഷപകർച്ച തന്നെയാണ് ചിത്രത്തിന് പിന്നിലുള്ള കൗതുകത്തുനു കാരണം. നല്ല മാസ്സ് ആക്ഷൻ സിനിമകൾക്ക് മലയാള സിനിമലോകത്ത് നേരിടുന്ന ദാരിദ്രവും കാരണമാണ്.

 

സിനിമ ഒരു വൻ വിജയമാകാനാണ് സാധ്യത. മാർച്ച്‌ മൂന്നിനാണ് ചിത്രം റിലീസ് ആവുക. അന്ന് തന്നെ ദുൽഖർ സൽമാന്റെ ‘ഹേയ് സിനാമിക’ എന്ന ചിത്രവും റിലീസിനുണ്ട്. കഴിഞ്ഞ ദിവസം ‘ഭീഷമ പർവം’ സിനിമയിലെ ‘പറുദീസാ’ എന്ന ഗാനം പുറത്തിറക്കിയിരുന്നു, പ്രേഷകർ ഏറ്റെടുത്ത ഗാനത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് സൂഷിൻ ശ്യാമാണ്

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version