Breaking NewsNEWS

കഥയുടെ ക്ലൈമാക്സ് നാളെ രാവിലെ 7 മണിക്ക്

ഴിഞ്ഞ 10 ദിവസമായി എല്ലാവരും ഉദ്വേഗപൂർവ്വം കാത്തിരുന്ന ഒരനശ്വര പ്രണയത്തിൻ്റെ ക്ലൈമാക്സ് നാളെ…

കഥ ആരംഭിക്കുന്നത് ഒരു പ്രണയ ലേഖനത്തിൽ നിന്നാണ്. വിവാദ നായിക സ്വപ്നാ സുരേഷിന് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീണ്‍ ഇറവങ്കര എഴുതിയ പ്രണയലേഖനത്തിൽ നിന്ന്…
സ്വപ്നയെ പൊതുസമൂഹം ക്രൂശിക്കുകയും മാധ്യമങ്ങൾ പിച്ചിച്ചീന്തുകയും നിയമപാലകർ പിന്നെയും കുടുക്കിലാക്കാൻ ഒരുങ്ങുകയും ചെയുന്ന ഒരു ദുർഘട കാലത്താണ് പ്രവീണ്‍ ഇറവങ്കര സ്വപ്നാ സുരേഷിന് ആ പ്രണയലേഖനമെഴുതിയത്. കഴിഞ്ഞ വാലൻ്റൈന്‍സ് ഡേയില്‍ ‘ന്യൂസ് ദെന്‍’ പുറത്തുവിട്ട ആ പ്രണയലേഖനം വായിക്കാത്ത മലയാളികള്‍ ചുരുക്കം.
പ്രവീണിന്റെ പ്രണയലേഖനം നവ മാധ്യമങ്ങൾക്കു നൽകിയ ഉണർവ്വ് ചില്ലറയല്ല….
പക്ഷേ അത് അവിടെ അവസാനിച്ചില്ല. സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരക്ക് പ്രണയാര്‍ദ്രമായ ഭാഷയില്‍ മറുപടിയും നല്‍കി.
ഇനിയെന്ത്‌ എന്നു കാത്തിരിക്കുകയായിരുന്നു എല്ലാവരും..

വിശുദ്ധവും പവിത്രവുമായ പ്രണയം അനുവാചകർക്ക് ആവേശവും ആനന്ദവും പകരും. പ്രാണൻ കൊടുത്തും ചോര ചീന്തിയും പ്രണയസാഫല്യം നേടിയ ഇണകൾ ഏതു കാലത്തും ഓർമിക്കപ്പെടും.
അത്ര വലിയ ത്യാഗഭരിതമല്ലെങ്കിലും പ്രണയം പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തിൽ പ്രവീൺ ഇറവങ്കരയുടെയും സ്വപ്നാ സുരേഷിൻ്റെയും അടുത്ത നീക്കം എന്താണെന്നറിയാനുള്ള കാത്തിരിപ്പിന് നാളെ വിരാമം….
നാളെ രാവിലെ 7 മണിക്ക് Newsthen കാണുക

Back to top button
error: