കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് 60 കിലോ കഞ്ചാവ് കടത്തി; 2 പേർ പിടിയിൽ

കൊല്ലം: കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് 60 കിലോ കഞ്ചാവ് കടത്തിയ 2 പേര്‍ പിടിയില്‍. ആന്ധ്ര സ്വദേശികളായ കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരാണ് കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കൊല്ലം കോട്ടവാസലില്‍ വെച്ച് പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാര്‍ തെലങ്കാന രജിസ്‌ട്രേഷനിലാണ്. കഞ്ചാവ് കടത്തുന്നതായി കൊട്ടാരക്കര റൂറല്‍ എസ്പിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version