NEWS

പാലക്കാട് മൂന്നു വയസ്സുകാരന്റെ കൊലപാതകം;അമ്മ അറസ്റ്റിൽ

പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ കുട്ടിയുടെ അമ്മ ആസിയയെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
 കുട്ടിയുടെ അമ്മ ആസിയയും ഭർത്താവ് ഷമീറും ഒരു വര്‍ഷമായി അകന്നാണ് കഴിയുന്നത്.ഇതിനിടയിൽ ഇവർ മറ്റൊരാളുമായി പ്രണയത്തിലായി.കുട്ടിയുള്ള കാര്യം കാമുകനെ അറിയിച്ചിരുന്നില്ല.കുഞ്ഞ് തടസ്സമാകുമെന്നു കരുതിയാണ് ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന മൊഴി.കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആസിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Back to top button
error: