IndiaNEWS

ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പത്താംക്ളാസ് പരീക്ഷയായ ഐസിഎസ്‌ഇ, പ്ളസ് ടു പരീക്ഷയായ ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു.കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ന്റെ
വെബ്സൈറ്റായ  cisce.org യിലോ  results.cisce.org  യിലോ ഫലം ലഭിക്കും.കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ്. അയച്ചും ഫലം അറിയാവുന്നതാണ്.

ഐ.സി.എസ്.ഇ. പദം ക്ലാസ് പരീക്ഷയിൽ 99.98% ആണ് ആകെ വിജയ ശതമാനം. ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76% ശതമാനം ആണ് വിജയ ശതമാനം.

ഇത്തവണ പുനർ മൂല്യനിർണയം ഉണ്ടാകില്ല. അസാധാരണ സാഹചര്യം കണക്കിലെടുത്ത് പത്ത് പന്ത്രണ്ട് ക്ലാസുകൾക്ക് മെറിറ്റ് പട്ടിക ഉണ്ടാകില്ലെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു. വ്യക്തിഗത മാർക്ക് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ഓഗസ്റ്റ് ഒന്നിന് മുമ്പ് സ്കൂളുകൾ വഴി ബന്ധപ്പെടണമെന്ന് ബോർഡ് വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker