KeralaNEWS

കൊളസ്ട്രോൾ: ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ

കൊളസ്ട്രോൾ കൂടുമ്പോൾ പല രീതിയിലാണ് ശരീരം നമുക്ക് മുന്നറിയിപ്പ് തരുന്നത്.ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചുവേദന.ഹൃദയത്തിലേക്ക് ശരിയായ അളവിൽ രക്തം എത്താത്തതുകൊണ്ടാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത്  (നെഞ്ചുവേദന പല അസുഖങ്ങളുടെയും കാരണമായും വരാറുണ്ട്- ഇടയ്ക്കിടെ ഉണ്ടാകുന്ന  നെഞ്ചുവേദന വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്)
കൊളസ്ട്രോളിന്റെ മറ്റൊരു ലക്ഷണമാണ് കൈകാലുകളിൽ ഉണ്ടാകുന്ന തടിപ്പും, തരിപ്പും. കൈകളിലോ കാലുകളിലോ ചില സ്ഥലങ്ങളിൽ തടിപ്പുകൾ ഉണ്ടാകുകയും, കൈകാലുകളിൽ മരവിപ്പ് അനുഭവപ്പെടുകയും ചെയ്യുകയാണെങ്കിൽ ഓർക്കുക- നിങ്ങൾക്ക് കൊളസ്ട്രോൾ ഹൈലെവൽ ആണ്. ഇതെല്ലാം മസിലുകളിലേക്ക് ശരിയായ തോതിൽ ഓക്സിജൻ എത്തപ്പെടാത്തതു മൂലമുണ്ടാകുന്നതാണ്. ഹൈ കൊളെസ്റ്ററോളിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ് ഇത്.
എന്തു ചെയ്‌താലും മാറാത്ത വായ്‌നാറ്റം ഹൈ കൊളെസ്റ്ററോളിന്റെ മറ്റൊരു ലക്ഷണമാണ്.കരളിലുള്ള അമിതമായ കൊളസ്ട്രോൾ ദഹിപ്പിക്കാൻ പറ്റാതെ വരുന്ന ഒരു അവസ്ഥയിലാണ് ഇതുണ്ടാകുന്നത്. ഇതുമൂലം വായിലെ ഉമിനീര് കുറയുകയും, വായ്‌നാറ്റം ഉണ്ടാകുകയും ചെയ്യുന്നു.

ഹൈ കൊളെസ്റ്ററോൾ ഉള്ളവർക്ക് കാണുന്ന മറ്റൊരു ലക്ഷണമാണ് ശക്തമായ തലവേദന.അതിന്റെ കൂടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടും.

 

ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, ചൊറിഞ്ഞു തടിക്കുക, എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും രണ്ടോ മൂന്നോ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യേണ്ടതാണ്.

 

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തിന് ഭീഷണിയാകുന്ന അവസ്ഥയെ പൊതുവേ കൊളസ്ട്രോൾ എന്ന ഒറ്റ വാക്കിൽ വിളിക്കുമെങ്കിലും കൊളസ്ട്രോൾ പല തരമുണ്ട്. ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. പലപ്പോഴും ആകെ(Total Cholesterol) കൊളസ്ട്രോൾ മാത്രമാണ് എല്ലാവരും ടെസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് പ്രതിരോധവും രോഗനിർണയവും ഫലപ്രദമാകണമെങ്കിൽ വിശദമായ പരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്.

 

ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്‌. കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയതാണ് LDL അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്നറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോൾ എന്ന ഓമനപ്പേരിലാണ് LDL കൊളസ്ട്രോൾ അറിയപ്പെടുന്നത്. ഇതിൻറെ അളവ് വർധിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

 

പ്രോട്ടീൻ അളവ് വളരെ കുറഞ്ഞതും കൊഴുപ്പ് ക്രമാതീതമായി വർധിച്ചതുമായത് VLDL എന്നറിയപ്പെടുന്നു.

 

കൊഴുപ്പ് കൂടുതൽ അടങ്ങിയതാണ് ട്രൈ ഗ്ലിസറൈഡ്സ് കൊളസ്ട്രോൾ. അതുകൊണ്ട് തന്നെ ഇത് ശരീരത്തെ ബാധിക്കുകയും ഗുരുതരമായ രോഗാവസ്ഥകൾക്ക് വഴിവെക്കുകയും ചെയ്യും.

 

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ധമനികളുടെ ആന്തരിക ഭിത്തികളിൽ അടിഞ്ഞു കൂടും. പിന്നീട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.പല കാരണങ്ങൾ കൊണ്ടാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത്. കൊഴുപ്പു കൂടിയ ഭക്ഷണം കൂടിയ അളവിൽ കഴിക്കുന്നത്, വ്യായാമമില്ലായ്‌മ, പുകവലി, അമിത മദ്യപാനം ഇവ കൊളസ്‌ട്രോൾ കൂടാൻ കാരണമാകും.

 

ദിവസവും കാരറ്റ് കഴിക്കുന്നത് കൊളസ്ട്രോൾ തടയാൻ സഹായിക്കും. കാരറ്റിലുള്ള ബീറ്റാകരോട്ടിൻ ആന്റി ഓക്സിഡന്റ് നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കൂട്ടും.വ്യായാമം ചെയ്യുന്നതും കൊളസ്ട്രോൾ സാധ്യത കുറയ്ക്കാം. നീന്തൽ, നടത്തം പോലുള്ള വ്യായാമങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും,.

 

മത്തി, അയല, ചൂര, കോര എന്നിവയിലെല്ലാം ഉള്ള നിയാസിനും ഒമേഗ കൊഴുപ്പും ചീത്ത കൊളസ്ട്രോളിന്റെ ഓക്സീകരണം തടയുന്നു. നല്ല കൊളസ്ട്രോൾ അളവ് വർധിപ്പിക്കുകയും ചെയ്യും. ഓട്സും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്.

 

ഭക്ഷണത്തിൽ വെളുത്തുള്ളി ധാരാളമായി ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും. വെളുത്തുള്ളിയിൽ ഉള്ള ‘അലിസിൻ’ എന്ന പദാർത്ഥമാണ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്.

Back to top button
error: