IndiaNEWS

അംബാനിക്ക്‌ ഭീഷണി; പരംബിര്‍ സിങ്ങിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ സ്‌ഫോടക വസ്തുക്കളുമായി വാഹനം കണ്ടെത്തിയ സംഭവത്തില്‍ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബിര്‍ സിങ്ങിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെ അറസ്റ്റിലായതോടെയാണ് പരംബിര്‍ സിങ്ങിനെ കമ്മീഷണര്‍ പദവിയില്‍നിന്ന് മാറ്റിയത്.

സച്ചിന്‍ മേലുദ്യോഗസ്ഥരെ മറികടന്ന് കമ്മീഷണറായ പരംബിര്‍ സിങ്ങിന് നേരിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസുകളുടെ അന്വേഷണങ്ങള്‍ സിങ്ങ് സച്ചിനെയാണ് ഏല്‍പിച്ചിരുന്നത്. ഭീഷണി കേസിലും സ്‌കോര്‍പിയോയുടെ ഉടമ മന്‍സുഖ് ഹിരേന്‍ കൊലപാതക കേസിലും എന്‍.ഐ.എയുടെ നിരീക്ഷണത്തിലുള്ള മറ്റ് പോലീസ് ഉദ്യോഗസ്ഥരും പരംബീര്‍ സിങ്ങിന്റെ വിശ്വസ്തരാണ്. 16 വര്‍ഷം സസ്‌പെന്‍ഷനിലായിരുന്ന സച്ചിന്‍ വാസയെ സര്‍വീസില്‍ തിരിച്ചെടുത്തത് സിങ്ങ് അധ്യക്ഷനായ കമ്മിറ്റിയാണ്. ക്രൈം ഇന്റലിജന്‍സ് യൂണിറ്റിന്റെ ചുമതല സച്ചിന് നല്‍കിയതും ഇദ്ദേഹമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker