NEWS

കേരളത്തിൽ കോൺഗ്രസിൽ പുരുഷമേധാവിത്വം, തുറന്നടിച്ച് ഷമ മുഹമ്മദ്

കേരളത്തിൽ പാർട്ടിയിൽ പുരുഷമേധാവിത്വം കൂടുതലാണെന്ന് മലയാളിയും എ ഐ സി സി വക്താവുമായ ഷമ മുഹമ്മദ്. താൻ അത് അനുഭവിച്ചത് കൊണ്ടാണ് പറയുന്നതെന്നും ഷമ പറഞ്ഞു.

” സ്ത്രീകൾ ഏറെയുള്ള സംസ്ഥാനമാണ് കേരളം. ഉത്തർപ്രദേശിലും രാജസ്ഥാനിലും ഒക്കെ സ്ത്രീകൾ മുമ്പിൽ ഇരിക്കും. കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ പരിപാടിയിൽ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് എന്നെങ്കിലും കണ്ടിട്ടുണ്ടോ?” ഷമ ചോദിക്കുന്നു.

കേരളത്തിൽ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ് താനാണ്. ആദ്യമായാണ് ഒരു മലയാളി സ്ത്രീ ഇങ്ങനെ ആകുന്നത്. ഒരു പുരുഷനായിരുന്നു ഈ സ്ഥാനത്തേക്ക് വന്നിരുന്നതെങ്കിൽ അതിന്റെ പരിഗണന കിട്ടിയേനെ. ഇവിടെ താൻ ആർക്കും എഐസിസികാരിയല്ല. ഒരു സാധാരണ സ്ത്രീ മാത്രം -ഷമ പൊട്ടിത്തെറിച്ചു.

കേരളത്തിലെ പാർട്ടി പരിപാടികളിൽ മുൻനിരയിൽ സ്ത്രീകളെ ഇരുത്താൻ സമ്മതിക്കാത്ത സാഹചര്യമുണ്ട്. എന്നാൽ ആ സാഹചര്യം കുറച്ചൊക്കെ മാറുന്നുണ്ട് എന്നും ഷമ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button