രാജ്യാന്തരത്തിളക്കം; ഇന്ത്യൻ പനോരമയിൽ 5 മലയാള സിനിമകൾ

51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ.

പ്രദീപ് കളിയപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസാം ബഷീറിന്റെ കെട്ട്യോൾ ആണെന്റെ മാലാഖ, സിദ്ധിഖ് പറവൂരിന്റെ താഹിറ, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള എന്നീ 4 സിനിമകളാണു 20 സിനിമകളുടെ പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ഫിലിം ഫെഡറേഷൻ നിർദേശിച്ച 3 ചിത്രങ്ങളിലാണ് കപ്പേള ഇടംപിടിച്ചത്.. 183 സിനിമകളിൽ നിന്ന് 23 എണ്ണമാണ് പനോരമയിൽ ഇടം പിടിച്ചത്.

3 മറാഠി സിനിമകളും 2 വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയിൽ ഇടം പിടിച്ചിട്ടുണ്ട്.

സംവിധായകൻ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ പനോരമ ജൂറിയിൽ മലയാളിയായ യു. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരായിരുന്നു അംഗങ്ങൾ.

 

20 സിനിമകളിൽ നിന്നാകും ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സര വിഭാഗത്തിലേക്കുള്ള 2 സിനിമകൾ തിരഞ്ഞെടുക്കുക.

ജനുവരി 16 മുതൽ 24വരെയാണ് ഗോവയിലെ രാജ്യാന്തര ചലച്ചിത്രോൽസവം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version