NEWS

ഇറാനില്‍ മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധേയനാക്കി

റാനില്‍ മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധേയനാക്കി. രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് നാടുകടത്തിയ മാധ്യമപ്രവര്‍ത്തകന്‍ റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്.

ഇന്ന് രാവിലെയാണ് ഇറാന്‍ ഭരണകൂടം വിധി നടപ്പിലാക്കിയത്. ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നും കാണിച്ച്‌ ജൂണിലാണ് റൂഹൊല്ലയെ വധശിക്ഷയ്ക്ക് വിധിച്ചത്.

ടെലഗ്രാം ആപ്പിലൂടെയാണ് സാമിന്റെ വെബ്‌സൈറ്റ് അമദ് ന്യൂസ് സര്‍ക്കാറിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. നിരന്തര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെതിരെയുള്ള വലിയ ജനരോഷത്തിന് കാരണമായിരുന്നു.

2017 ല്‍ റൂഹൊല്ല ഒാണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് ഇയാളെ നാടുകടത്തി. 2019 ല്‍ വീണ്ടും പിടിയിലായ റൂഹൊല്ലയുടെ വധശിക്ഷ സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker