മാധ്യമപ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ചുകൊന്നു

കാബൂള്‍: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവര്‍ത്തകയും ഡ്രൈവറും വെടിയേറ്റു മരിച്ചു. ഇനികാസ് ടി.വി ആന്റ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തക മലാല മയ്വന്ദും ഇവരുടെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് താഹിറുമാണ് മരിച്ചത്.

അക്രമി ഓടി രക്ഷപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ആക്രമണം നടത്തിയവരെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ല. അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളെ ഈയിടെ നാറ്റോയും യുറോപ്യന്‍ യൂണിയനും ശക്തമായി അപലപിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

ആക്റ്റിവിസ്റ്റ് കൂടിയായ മലാല, അഫ്ഗാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഈയിടെ ചൂണ്ടി കാണിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരെയാണ് അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version