കർഷകരെ പിന്തുണയ്ക്കാത്തതിൽ വിരാട് കോലിക്ക് നേരെ യുവതിയുടെ പ്രതിഷേധം

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള കർഷകരെ പിന്തുണയ്ക്കാത്തതിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് നേരെ യുവതിയുടെ പ്രതിഷേധം. സിഡ്‌നിയിൽ ഓസ്ട്രേലിയക്കെതിരെ ഉള്ള മൂന്നാം ട്വന്റി20 മത്സരത്തിനിടയിൽ ആയിരുന്നു പ്രതിഷേധം.

മൈതാനത്തു നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു കോലി. കോലിയെ കണ്ട യുവതി “കർഷകരെ പിന്തുണയ്ക്കൂ” എന്ന് വിളിച്ചു പറഞ്ഞു. കടുത്ത ഭാഷയിലായിരുന്നു കോലിക്ക് നേരെയുള്ള യുവതിയുടെ പ്രതിഷേധം. കോലി യുവതിയെ നോക്കുന്നതും തിരിഞ്ഞു നടക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരാൾപോലും കർഷക സമരത്തോട് പ്രതികരിക്കാത്തത് ആണ് യുവതിയെ പ്രകോപിപ്പിച്ചത്. ബോക്സിംഗ് താരം വിജേന്ദർ സിംഗ് അടക്കമുള്ളവർ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version