ബുറേവി വെള്ളിയാഴ്ച കേരളത്തിൽ ,7 ജില്ലകളിൽ ജാഗ്രത

ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളത്തിൽ .7 ജില്ലകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു .

തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ആലപ്പുഴ ,ഇടുക്കി ,എറണാംകുളം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം ഉണ്ട് .കനത്ത മഴക്കും കാറ്റിനും സാധ്യത ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു .നാല് ജില്ലകളിൽ നാളെ മുതൽ തന്നെ മഴ ഉണ്ടാകും .തിരുവനനതപുരം കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ നാളെ അതിശക്തമായ മഴ ഉണ്ടാകും .

നേവിയും എയർ ഫോഴ്‌സും ദുരന്ത നിവാരണ സംഘവും എല്ലാ തയ്യാറെടുപ്പുകളോടെയും ഇരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version