NEWS

മരിച്ചു പോയ എന്റെ അമ്മയെ കുറിച്ച് ഇനി എന്തെങ്കിലും പറഞ്ഞാൽ മറുപടി കിട്ടിയിരിക്കും ,എം എം ലോറൻസിന്റെ മകളുടെ താക്കീത്

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മകൻ അഡ്വ .എബ്രഹാം ബിജെപിയിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ് .ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേരുന്നത് എന്നായിരുന്നു അഡ്വ .എബ്രഹാമിന്റെ പ്രതികരണം .ബിജെപിയിൽ ചേരുന്നതിനു പിതാവിന്റെ സമ്മതം ആവശ്യം ഇല്ല എന്നും അഡ്വ .എബ്രഹാം പറഞ്ഞിരുന്നു .

എന്നാൽ ലോറൻസിന്റെ മകന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ ലോറൻസിനും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം നടന്നുവെന്ന് മകൾ ആശ ആരോപിക്കുന്നു .സൈബർ ആക്രമണം നടത്തുന്നവർക്ക് എതിരായി ആശ ഫേസ്ബുക്ക് പോസ്റ്റും ഇട്ടു .

ആശ ലോറൻസിന്റെ ഫേസ്ബുക് പോസ്റ്റ് –

ഞാൻ എം.എം ലോറൻസിന്റെ 4 മത്തെ മകൾ ആശ
4 മക്കളാണ് എം.എം.ലോറൻസ് ബേബി ലോറൻസ്
1Adv Sajeevan
2Suja Civil Engineer Dubai
3 Adv Abraham
4 Asha Lawrence Designer
നിങ്ങൾ CPM സഖാക്കൾക്കുള്ള മറുപടി ആണ് പറഞ്ഞ ഓരോ കാര്യങ്ങൾക്കും എനിക്കുണ്ട് മറുപടി.
നിങ്ങൾ ആരാണ് എന്നൊന്നും എനിക്കറിയില്ല

M M LAWRENCE നോട് നിങ്ങൾക്ക് ഉള്ള വ്യക്തിപരമായ അടുപ്പം എത്ര മാത്രം ഉണ്ടെന്ന് മനസിലായി
പുറത്തുള്ള വായനകാരെ തെറ്റിധരിപ്പിക്കാൻ വേണ്ടി മാത്രം പറയുന്ന അടുപ്പം മാത്രം
മുളവുകാട് ദ്വീപിലെ കുടുംബ ഓഹരി കൊണ്ട് വാങ്ങിയതല്ല ഗാന്ധിനഗറിലെ സഥലവും വീടും
7 സെന്റല്ല 11 സെന്റ് സഥലമാണ് മേടിച്ചത്. എം.എം.ലോറൻസും ബേബിയും വിവാഹിതരായത് 1959 ൽ വീട് വചത് 1961-62 ൽ
ഇടപ്പള്ളി കേസിലെ പ്രതി എന്ന ലേബൽ മാത്രമുള്ള വ്യക്തിയെയാണ് ബേബി വിവാഹം ചെയ്തത്.
arranged marriage
പള്ളിയിൽ നടത്തപ്പെട്ടത്

പാർട്ടി ഓഫിസിലെ “ചുമന്ന മാല ” കല്യാണം ആയിരുന്നില്ല!!
അമ്മ ഒരുപാട് സ്വത്തും കുടുംബവക സ്കുളും ഉള്ള കുടുംബാംഗം.
അമ്മയുടെ സഹോദരൻ പി.ജെ സണ്ണി കമ്യൂണിസറ്റ്കാരനായി അങ്ങിനെ വന്ന ആലോചന ആയിരുന്നു
എം.എം.ലോറൻസിന്റെ അപ്പനും അമ്മാവനും പെണ്ണ് കാണാൻ ചെന്ന് 2 ദിവസം ആ വീട്ടിൽ താമസിചാണ് തിരിച്ച് വന്നത്.

സ്ക്കൂൾ ഇപ്പോഴും ഉണ്ട് തെക്കേ ചെല്ലാനം എന്ന കടലോര ഗ്രാമത്തിൽ ST GEORGE LP SCHOOL കടലാക്രമണ സമയത്ത് കടലിന്റെ മക്കൾക്ക് അഭയമാണ് പണ്ടും ഇന്നും ആ സ്ക്കൂൾ.
കൊച്ചിരാജാവിനെ കൊണ്ട് ഉൽഘാടനം നടത്താൻ സ്വർണ്ണ താക്കോൽ പണിയിച്ച വ്യക്തി ആയിരുന്നു പൊള്ളയിൽ ജോൺ എന്ന എന്റെ അമ്മടെ അപ്പൻ
വിദ്യാഭ്യാസത്തിന് ആര്യോഗത്തിന് മുൻകരുതൽ എടുത്ത വ്യക്തിത്വം 1917-18 ൽ പണിതതാണ് സ്ക്കൂൾ.
അമ്മടെ 10ാം വയസ്സിൽ അപ്പൻ മരിച്ച് പോയി.
13. വയസ്സിൽ വിവാഹതിയായ 23 വയസ്സിൽ ആദ്യമായി അമ്മയായ
39ാം വയസ്സിൽ വിധവയായ ഒരു സ്ത്രി 6 മക്കളെ വളർത്തി.

മുത്തമകൻ PJ Tomy
AGRICULTURE DEPARTMENT ASSOCIATE PROFESSOR ആയിരുന്നു.
സഹോദരിയെ കമ്യൂണിസ്റ്റ്കാരന് വിവാഹം ചെയ്ത് കൊടുക്കാൻ ഏറ്റവും കൂടുതൽ എതിർപ്പ് ഉയർത്തിയ ആൾ. ജീവിച്ചിരിക്കുന്നുണ്ട്
രണ്ടാമത്തെ ആൾ P J SunnyThevara SH College Bcom വിദ്യാർത്ഥി ആയിരുന്നപ്പോൾ ആണ് തലതിരിഞ്ഞ് കമ്മ്യൂണിസ്റ്റ്കാരനായത്.

ആ സഹോദരൻ കമ്യൂണിസറ്റ് ആയിരുന്നില്ലെങ്കിൽ അമ്മ ബേബി ഒരു കാലത്തും കമ്യൂണിസറ്റ്കാരന്റെ ഭാര്യ ആകിലായിരുന്നു!! അമ്മ ഏറ്റവും കൂടുതൽ സ്നേഹിചതും ഏറ്റവും കുടുതൽ വെറുത്തതും ശപിച്ചതും ഈ സഹോദരനെ ആയിരുന്നു!! അമ്മടെ കുടുംബം അത്ര മാത്രം യാതനകൾ അനുഭവിക്കേണ്ടി വന്നു കമ്മ്യൂണിസ്റ്റ് കുടുംബം എന്ന പേരിൽ
പിന്നീടും അമ്മയക്ക് എന്നും കഷ്ടപാടുകൾ മാത്രമായിരുന്നു. മരിച്ച് പോയി സണ്ണി അങ്കിൾ.

3) മറിയാമ്മ Pre University വരെ പഠിച്ചു. തൃശിനാപള്ളിയിൽ ഹോസറ്റലിൽ 2000 ത്തിലെ കഥ അല്ല ഇതൊന്നും
മറിയാമ്മ വിവഹാതിയായത് അർത്തുങ്കലിലെ കോയിൽപറമ്പ് കുടുംബത്തിൽ Post Master ആയി റിട്ടയർ ചെയ്ത കുഞ്ഞുഞ്ഞ്
മറിയാമ്മ ആന്റിയും ഇല്ല ഇന്ന്
സഹോദരന്റെ കമ്യുണിസറ്റ് ബന്ധം അവരുടെ കുടുംബ ജീവിതത്തിലും ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കി!!
മറിയാമക്ക് മുന്നേ ജനിച്ച കുട്ടി കുഞ്ഞിലെ മരിച്ച് പോയി

4 )ബേബി പത്താം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസം
പാവമായിരുന്നു അമ്മ ഒത്തിരി പാവം.

5).Jose Maria എന്ന കുരുവിള അങ്കിൾ ISRO THUMBA TVM ൽ (Engineer) നിന്നും റിട്ടയർ ചെയ്ത് ജീവിചിരിക്കുന്നു.

6) P.J Ommen Veterinary Science പഠിക്കാൻ പോയി പൂർത്തിയാക്കിയില്ല
പിന്നെ വർക്ക് ഷോപ്പ് ബസ് ബോഡി ബിൽഡിംഗ് ഇതെല്ലാമായി ജീവിച്ച് Brain tumer വന്ന് മരിച്ച് പോയി.
ബേബിയെ ലോറൻസിനെ കൊണ്ട് വിവാഹം കഴിക്കാൻ നിർബന്ധിച സഹോദരൻ പിൽകാലത്ത് സ്വന്തം സഹോദരിയുടെ ദുരിത ജീവിതം കണ്ട് ഒത്തിരി വേദനിച്ച സഹോദരൻ!!

4 സഹോദരൻമാർക്കും വേദന ആയിരുന്നു ബേബി എന്ന സഹോദരിയുടെ ജീവിതം
അമ്മടെ സഹോദരൻമാരാണ് ചെല്ലാനം എന്ന കടലോര ഗ്രാമത്തിലെ ആദ്യത്തെ ബസ് സർവീസ് തുടങ്ങിയത് PTC
“POLLAYIL TRANSPORT CORPORATION”
SUNNY UNCLE
OMMACHAN UNCLE ഇവർ 2 പേരും ബസ് മുതലാളിമാരായി 6-7 ബസുകൾ സ്വന്തമായി ഉണ്ടായിരുന്നു
MM. LAWRENCEന്റെ കുടുംബ ഓഹരി കൊണ്ടല്ല ഗാന്ധിനഗറിലെ വീട് വച്ചത് സ്ഥലം മേടിച്ചത്.
ഞങ്ങളുടെ അമ്മേടെ സ്വർണ്ണ ആഭരണങ്ങൾ കൊടുത്തും അമ്മമ്മ കൊടുത്ത കാശ് കൊണ്ടും മേടിച് സ്ഥലത്ത് housing loan എടുത്ത് വച്ച വീട്
1989-ൽ പോലും അമ്മയ്ക്ക് കുടുംബ ഓഹരി ആയി കിട്ടിയ സ്ഥലം വിറ്റ് കിട്ടിയ കാശ് കൊണ്ട് കെട്ടിയതാണ് മുകൾ നില.

1967 മുതൽ 1987 വരെ നീണ്ട 20 വർഷങ്ങൾ ഞങ്ങൾ ജീവിച്ചത് മഹാരാജാസ് കോളേജിന്റെ പുറകിലെ റോഡായ തോട്ടേക്കാട്ട് റോഡിലെ കുഞ്ഞ് വീട്ടിലായിരുന്നു.
നിങ്ങളെ അവിടെ ഒന്നും ഞാൻ കണ്ടിട്ടില്ലോ കമ്മ്യൂണിസ്റ്റ് കാരാ?
Gandhinagar ഇപ്പഴാണ് ആയത്
അന്നത് എളംകുളം
നിങ്ങൾ പറയുന്ന വീടിന് 1000 രൂപ വാടക കിട്ടുന്ന സമയത്ത് 75 രൂപയ്ക്ക് വാടകയ്ക്കായിരുന്നു ലോറൻസും കുടുംബം 20 വർഷങ്ങൾ ജീവിച്ചത്.

ആരും പരാതിപെട്ടില്ല ചോദ്യം ചെയ്തില്ല അപ്പച്ചന്റെ തീരുമാനത്തെ!
“പാർട്ടി അലവൻസ്” കൊണ്ട് മാത്രം ജീവിച്ച കുടുംബം അല്ല ലോറൻസിന്റെത് കേട്ടോ
നിങ്ങൾക്കറിയില്ല ഇന്നത്തെ CPM കാർക്കും അറിയില്ല.

ഓരോ പ്രാവശ്യവും അമ്മയുടെ “കഴുത്തും കൈയും” ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് അമ്മച്ചി
(അമ്മമ്മ) വീണ്ടും സ്വർണ്ണാഭാരണങ്ങൾ പണിയിച്ച് കൊടുക്കും
കള്ളകടത്ത് നടത്തി കഞ്ചാവ് വിൽപന നടത്തി കിട്ടിയ ആഭരണങ്ങളും കാശുമല്ല!!
പറമ്പിലെ തേങ്ങ വിറ്റും നെൽകൃഷിയും നടത്തി കിട്ടിയ കാശ് കൊണ്ട് മേടിച്ച ആഭരണങ്ങൾ!!
Suja ന്റെ വിവാഹത്തിന് ഒരു കമ്മലും മോതിരവും മാത്രമാണ് പുതിയതായി മേടിച്ചത്. എല്ലാം അമ്മേടെ ആഭരണങ്ങൾ ആയിരുന്നു കൊടുത്തത്.

M.MLAWRENCE ന്റെ കുടുംബ ഓഹരി ഇപ്പഴും മുളവ്കാട് ഉണ്ട്.
ഒരു കരിക്ക് പോലും ഞങ്ങളാ ഭൂമിയിൽ നിന്നും അനുഭവിച്ചിട്ടില്ല!!
അബി LLB കഴിഞ്ഞ് കുറച്ച് നാൾ പ്രാക്ടീസ് ചെയ്തിരുന്നു അബിയുടെ സ്വപ്നങ്ങൾ നിങ്ങളുമായി പങ്ക് വെചിട്ടുണ്ടോ.

ബിസിനസ് നടത്താനായിരുന്നുവെങ്കിൽ പണ്ടെ നടത്തമായിരുന്നു. തുടങ്ങിയതുമാണ്. കുരുവിള അങ്കിളിന്റെ ഭാര്യയും ഭാര്യ സഹോദരനും പങ്കാളികളുമായി കാർപെറ്റ് സാനിറ്ററി വെയേഴ്സ് ബിസിനസ്സ് കലൂർ ലെനിൻസെന്ററിന്റെ അടുത്ത്

നഷ്ടമായപ്പോൾ തുടക്കത്തിലെ നിർത്തി.
Bamboo Corporation Chair man KJ JACOB എന്ന ഞങ്ങളുടെ ജേക്കബ് അങ്കിളിന് അറിയാം ഈ കച്ചവടം!!
ജീവിചിരിക്കുന്ന CPM നേതാകൻമാരിൽ ലോറൻസിന്റെ കുടുംബത്തിലെ കണ്ണുനീരും ചിരിയും അറിയുന്ന ഒരാളാണ് JACOB UNCLE.
ഞങ്ങളുടെ അമ്മയെ പറ്റി എഴുതാൻ താനാരാ? എന്തറിയാം?
അമ്മയ്ക്ക് ഭർത്താവിനെ സംശയമായിരുന്നു.

പാർട്ടിയിലും ബന്ധുക്കൾക്കും അയൽകാർക്കും ഞങ്ങളുടെ സുഹൃത്തുകൾക്കും അറിയാവുന്ന കാര്യം
സംശയരോഗം വല്യ നാണകേട് ഉണ്ടാക്കുന്ന രോഗമൊന്നുമല്ല
വനിത സഖാക്കളെ പീഡിപ്പിക്കുന്ന സഖാക്കളുടെ രോഗത്തെ പോലെ ഗുരുതരവും അല്ല കേട്ടോ സഖാവേ!!
അമ്മയെ hospital admit ചെയ്തതിന്
അപ്പച്ചനും അബിയ്ക്കും എതിരെ ഹൈകോടതിയിൽ കേസ് കൊടുത്ത മകളാണ് ഞാൻ.
അന്നാ കണ്ണുനീർ കണ്ട മഹാനായ വി.എസ് അചുതാനന്ദൻ ലോറൻസിനെ അപമാനിക്കാൻ ആഘോഷമാക്കിയ കഥകൾ കേരളം മുഴുവനും അറിഞ്ഞു YouTube ൽ കിട്ടും കേട്ടോ സഖാവേ.
അന്ന് ഈ മകൾ മാത്രമാണ് ലോറൻസിന് വേണ്ടി പ്രതികരിചത്!
ഒരു നേതാക്കളും സഖാക്കളും ബന്ധുക്കളും മറ്റു മുന്ന് മക്കളും ഉണ്ടായിരുന്നില്ല ലോറൻസിന് വേണ്ടി ഒരു വാക്ക് പറയാൻ!

അബിയ്ക്ക് തേപ്പ് പെട്ടിയിൽ നിന്നുംഷോക്കടിച്ചതല്ല
Stroke വന്നത് BP കൂടി ആണ് ! നിങ്ങൾ എന്തിനാ ഇല്ലാകഥകൾ എഴുതുന്നത്? Authenticity കിട്ടാനോ?
നാണവും മാനവും ഇല്ലേ? എങ്ങിനെ ഉണ്ടാവാനാ അതില്ലാത്ത പാർട്ടിയിലെ ഉജ്വല സഖാവല്ലിയോ?
അപ്പച്ചനോട് മക്കൾ തെറ്റ് ചെയ്തത് പിന്നീട് മാപ്പ് പറയുന്നത് നല്ല കാര്യമല്ലേ? അബി അമ്മയോടും മാപ്പ് പറഞ്ഞിട്ടുണ്ട്

എന്നോടും എന്റെ മകനോടും മാപ്പ് പറഞ്ഞിട്ടുണ്ട്
ഞാൻ അപ്പച്ചനോടും അമ്മയോടും മാപ്പ് പറഞ്ഞിടുണ്ട്
Friends നോട് മക്കളോട് ക്കൈ മാപ്പ് പറയേണ്ടി വന്നാൽ പറയാറുണ്ട്
നിങ്ങൾ അത് പഠിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളുടെ അദ്ധ്യാപകരുടെ ശ്രദ്ധ കുറവ് ആണെന്നേ ഞാൻ പറയു!

കുട്ടികാലത്ത് തൊട്ടയൽ വീട്ടിലെ കുട്ടികളുമായി ഞങ്ങൾ മിണ്ടാതെ ആയി.
അപ്പച്ഛൻ അറിഞ്ഞില്ല തിരക്ക് കാരണം.
വാസ്തവത്തിൽ ഞങ്ങൾ കുട്ടികൾ കുട്ട്കാർ തമ്മിൽ ആയിരുന്നില്ല വഴക്ക്
ഞങ്ങളുടെ വീട്ടിലെ
ജോലികാരിയും അയൽ വീട്ടിലെ ജോലികാരിയും മതിലിന് അപ്പറവും ഇപ്പറയും നിന്ന് തുടങ്ങിയ നിസാര കൊഞ്ഞനം കാണിക്കലായിരുന്നു!!

രണ്ട് കുട്ടർക്കും അവരവരുടെ വീട്ടിലെ കുട്ടികളുടെ പിന്തുണയും കിട്ടി.
അങ്ങിനെ ഇരിക്കെ ഉമ്മചനങ്കിൾ വീട്ടിൽ വന്നു.
ഞങ്ങൾ കുട്ട്കാരെ പറ്റി പറയുന്നില്ല അവിടെ പോകുന്നില്ല അവർ ഇങ്ങോട്ട് വരുന്നില്ല.
ഉമ്മച്ചനങ്കിൾ ഇക്കാര്യം ശ്രദ്ധിച്ചു.

അമ്മേട് ചോദിച്ചു.
അമ്മ കാര്യം പറഞ്ഞു.
ഞങ്ങളോട് ഒന്നും പറഞ്ഞില്ല
വൈകുന്നേരം എല്ലാവരോടും കുളിച്ച് റെഡി ആകാൻ പറഞ്ഞു.
ഞങ്ങൾ സന്തോഷത്തോടെ റെഡി ആയി
നടന്നു തുടങ്ങിയ കാലുകൾ ചെന്ന് നിന്നത് തൊട്ടയൽ വീട്ടിൽ
അവരും സന്തോഷത്തോടെ ഓടി വന്നു.
ഞങ്ങളോട് ഉമ്മച്ചനങ്കിൾ പറഞ്ഞു “മാപ്പ് പറയാൻ” കുട്ട്കാരോട്
അഭിമാന കുറവ് തോന്നിയില്ല
പറഞ്ഞു മാപ്പ്. എന്റെ ഓർമ്മയിലെ
ആദ്യത്തെ മാപ്പ് പറച്ചിൽ ആയിരുന്നു!!

ഞങ്ങൾ മക്കൾ അപ്പനോട് മാപ്പ് പറഞ്ഞെങ്കിൽ അത് ഞങ്ങളുടെ സംസ്കാരം
അത് കുറച്ചിലായി കണ്ട് FB Post ഇട്ടത് നിങ്ങളുടെ സംസ്കാരം സഖാക്കളുടെ സംസ്കാരം!!
Law College പഠിക്കുമ്പോൾ അബി SFI എതിരായി പ്രവർത്തിച്ചിട്ടില്ല
സമരത്തിന് പോകുന്നത് വെറുപ്പായിരുന്ന എന്നെ നിർബന്ധിച്ച് ലോ കോളേജിന്റെ മുന്നിലെ റോഡിൽ ഇരുത്തിയിട്ടുണ്ട് അബി
SFI ന്റെ സമരത്തിന്!

അന്ന് അബിനോട് തോന്നിയ ദേഷ്യം ആ ദിവസം ഓർക്കുമ്പോൾ ഇന്നും എനിയ്ക്കുണ്ട്.
Ernakulam Govt Law College ൽ അബിടെ Junior ആയി ഞാനും പഠിച്ചിട്ടുണ്ട്.
Ernakulam Maharaja’s College ലും ഞാൻ പഠിച്ചിട്ടുണ്ട്
SFI കാരുടെ നിലവാരം സംസ്കാരം കണ്ടപ്പോഴാണ് ആദ്യമായി വിദ്യാർത്ഥി രാഷ്ട്രിയത്തോട് എനിയ്ക്ക് വെറുപ്പ് തോന്നിയത്.

St Teresa’s school ൽ Primary class ൽ പഠിക്കുമ്പോൾ school uniform ൽ പാർട്ടി പ്രകടനത്തിന് പോയി കന്യാസ്ത്രിമാരിൽ നിന്നും വഴക്ക് കേട്ടിട്ടുണ്ട് എനിയ്ക്ക്
മണപാട്ടി പറമ്പിലെ ചടങ്ങ്
ജില്ല കമ്മറ്റി ഓഫിസിന് തറക്കൽ ഇടൽ.
അതിൽ പങ്കെടുടെത്തിട്ടുണ്ട് ഞാൻ.

അന്ന് അവിടെ ഒന്നും കാണാത്ത
ഗോപി കോട്ടമുറിക്കൽ എന്ന സഖാവാണ് ലെനിൻസെന്റിൽ ഒരു രാത്രി കിടന്ന എം.എം.ലോറൻസിനെ” ഇവിടെ ഇത് പറ്റില്ല എന്ന് പറഞ്ഞ് ഇറക്കിവിട്ടത്” പിറ്റേന്ന് അതിരാവിലെ തന്നെ!!
ഗോപി കോട്ടമുറിക്കലിന്റെ വേറെ പണികൾ എം.എം.മണിയുടെ ഭാഷയിൽ പറഞ്ഞാൽ മറ്റേപണി നടക്കിലല്ലോ ലോറൻസ് അവിടെ താമസിച്ചാൽ!!

ലോറൻസ് സ്വന്തം സാധനങ്ങളുമായി
3 നിലയും ഒറ്റക്ക് ഇറങ്ങി വീട്ടിലോട്ട് പോയി.
നിങ്ങൾ പറഞ്ഞത് പോലെ കുറച്ച് നാൾ ലെനിൻസെന്ററിൽ താമസിചിട്ടില്ല ഒരു രാത്രി മാത്രമേ കിടന്നുള്ളു അഥവാ ഗോപി കോട്ടമുറിക്കൽ എന്ന നികൃഷ്ട ജീവി കിടത്തിയുള്ളു.
ലെനിൻ സെൻററിൽ നിന്നും എം.എം.ലോറൻസിനെ ഇറക്കിവിട്ടത് ഗോപി കോട്ടമുറിക്കലാണ്!!
ഇക്കഥ ഈ സംഭവ കഥ എന്നോടും അമ്മയോടും പറഞ്ഞത്
K J JACOB. KN UNNIKRISHNAN AREA COMMITTEE SECRETARY ഇവരാണ്
ഈ ഇറക്കി വിടലിന്റെ കഥ പറയുമ്പോൾ Jacob uncle ന്റെ കണ്ണു നിറഞ്ഞിരുന്നു.
2005-ൽ ആണ്!!

അമ്മ ബേബി ആയിരുന്നു കുടുംബം നടത്തിയത്
അടിയന്തരാവസ്ഥയിൽ അമ്മേടെ മനോനിലയെ ബാധിച്ചെന്ന് പറയാൻ നിങ്ങളാരാ?
അമേമടെ വിവാഹ ശേഷം എത്ര പ്രാവശ്യം അപ്പച്ഛൻ ജയിൽ വാസത്തിലായിരുന്നു? അബിയെ പ്രസവിച്ച് 15ാം ദിവസം പൊലീസ് അറസറ്റ് ചെയ്ത് പിന്നീട് അപ്പൻ വരുന്നത് ഒന്നര വർഷങ്ങൾക്ക് ശേഷം! അമ്മ നിശബ്ദയായി ആരോടും പരാതി പറയാതെ മക്കളെ വളർത്തി.
MM. LAWRENCE ന്റെ പേര് മാത്രമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്
അമ്മയാണ് കാവൽ നിന്നത്.
എന്നും
എന്നും

നിങ്ങൾ നിങ്ങളുടെ അമ്മയെ പറ്റി എഴുതിയാൽ മതി.
അബി ഇഷ്ടമുള്ളത് ചെയട്ടെ
ഈ അവസ്ഥയിലും എന്തെങ്കിലും സ്വപ്നങ്ങൾ ഉണ്ടെങ്കിൽ നടത്തി എടുക്കട്ടെ.
എന്തായാലും സ്വർണ്ണ കടത്ത് കഞ്ചാവ് വിൽപന നടത്തുന്നവരുടെ കൂട്ടത്തിൽ അല്ലാല്ലോ അബി പോയത്?BJP. യിൽ അല്ലേ? അതൊരു നല്ല കാര്യമാണ്.

ഇനി ഞാൻ മകൻ മിലനെ വെച്ച് എന്ത് നാടകമാണെടോ സഖാവെ കളിക്കുന്നത്?
അവൻ പോയത് ശബരിമല അയ്യപ്പന്റെ വിശ്വാസി ആയി ഒരു സമരത്തിനാണ്
ഞാൻ എന്ത് നാടകം നടത്തുന്നു?
CPM കാരുടെ വിശ്വാസനാടകം അല്ലേ നിങ്ങൾ കാണുന്നത്?
നിങ്ങളുടെ വീട്ടിലെ സ്ത്രീകളായിരിക്കും നാടകം നടത്തി കളിച് നടക്കുന്നത്.
എം എം. ലോറൻസിന്റെ മൂല്യം തകർത്തത് CPM ആണ് സ്വന്തം സഖാക്കൾ ആണ്!!
മക്കൾ ഇന്നും നിശബദരായി ജീവിക്കുകയാണ്
കഷ്ടപ്പെട്ട് ജീവിക്കുകയാണ്
എം.എം.ലോറൻസിന്റെ മക്കളോ കൊച്ചുമക്കളോ

സ്വർണ്ണ കടത്ത് കഞ്ചാവ് വിൽപന നടത്തി ലോറൻസിന്റ മൂല്യമോ പാർട്ടിയുടെ മൂല്യമോ ഇല്ലാതാക്കിയിട്ടില്ല. അത്ര അധപതിച്ചിട്ടില്ല ലോറൻസിന്റെ മക്കളും എന്റെ മകൻ മിലനും.
ലോറൻസും ബേബിയും അങ്ങിനെ അല്ല വളർത്തിയത്.
ഞങ്ങളുടെ സുഹൃത്തുക്കളും കഞ്ചാവ് വിൽപനകാരല്ല
സ്വർണ്ണകടത്ത് കാരല്ല!!

ഞങ്ങളുടെ അമ്മയെ പറ്റി എന്റെ മകനെ പറ്റി
അബിയുടെ സ്വപ്നത്തെ പറ്റി എഴുതിയ നിങ്ങൾ
കോടിയേരിയുടെ മക്കളെ പറ്റി എഴുതുമോ
കോടിയേരിന്റെ ഭാര്യയെ പറ്റി എഴുതുമോ
നാടകം നടത്തി നടക്കുന്ന സഖാക്കളെയും സഖാക്കളത്തികളെയും കുറിച്ച് എഴുതുമോ?
പിണറായി വിജയനെ കുറിച്ച്
ഭാര്യ കമലയെ കുറിച്ച്
മകൾ വീണയെകുറിച്ച് എഴുതുമോ?
അപമാനിക്കാനും
വേദനിപ്പിക്കാനും വരരുത് സഖാവേ.

. സ്ത്രി സഖാക്കളെ പീഡിപ്പിക്കുന്ന
P SASI
PK SASI MLA
GOPI KOTTAMURIKAL
എന്നോട് മോശമായി പെരുമാറിയEX MP AJAYKUMAR OTTAPALAM CPIM ഇവരെ കുറിച്ച് എഴുത് പോരാളി സഖാവേ?
സ്വന്തം ജീവിതം നോക്കുക
സ്വന്തം വീട്ടിലെ അംഗങ്ങളെ നോക്കുക
എന്നിട്ട് മതി ഞങ്ങളുടെ ജീവിതത്തിലെ എത്തി നോട്ടം’

” ഒന്നും പേടിക്കണ്ട
ആരെയും ഭയപെടണ്ടേ എന്ന് പറഞ്ഞത്
ഞങ്ങളുടെ അമ്മയാണ്
ബേബി ലോറൻസാണ്!!
ഒരു പേന പോലും രഹസ്യമായി കൊണ്ട് തന്നിട്ടില്ല എം.എം.ലോറൻസ് എന്ന അപ്പൻ
ഒരു സാരിയ്ക്ക് മറുസാരിയില്ലാതെ Kochi city യിൽ ജീവിച്ച ബേബി ലോറൻസ് എല്ലാവരെയുംക്കാൾ ഉയരെ ആണ്.

ചില നേതാക്കളുടെ ഭാര്യയെ പറ്റി സഖാക്കൾ തന്നെ പറയുന്ന ലക്ഷങ്ങളുടെ സാരിയെന്നല്ല നല്ല ഭംഗിയുള്ള സാരി പോലും അമ്മ ഉപയോഗിക്കുന്നത് ഞങ്ങളുടെ വിവാഹങ്ങൾക്കാണ്
ഭർത്താവിനോട് സാരി വേണം ആഭരണം വേണം എന്ന് തലവേദന ഉണ്ടാക്കിയിട്ടില്ല!!
M M LAWRENCE മൂല്യമുള്ള COMMUNIST ആയി ഇന്നും തല ഉയർത്തി നിൽക്കുന്നു എങ്കിൽ അതിന്റെ
FULL CREDIT LAWRENCE ന്റെ ഭാര്യ ബേബിയ്ക്കും
4 മക്കൾക്കും ആണ്.
കഷ്ടപ്പെട്ട് നിശബ്ദരായി ജീവിക്കുന്ന മക്കൾക്ക്.

മരിച്ച് പോയ എന്റെ അമ്മയെ കുറിച്ച് ഇനി എന്തെങ്കിലും എഴുതിയാൽ മറുപടി കിട്ടിയിരിക്കും
അമ്മ ആയിരുന്നു കുടുംബത്തെ മക്കളുടെ കാവൽ
ഇത്രയെങ്കിലും ഞങ്ങൾ പഠിച്ചത് അമ്മ കാവൽ നിന്നത് കൊണ്ടാണ്. ഞാൻ അമ്മ ആയതിന് ശേഷം ആണ് designing course ചെയ്തത്.
അന്നും എല്ലാ താങ്ങും. അമ്മ ആയിരുന്നു.

Abi BJP യിൽ ചേർന്നതിനു ഒരു സഖാവിന്റെ post നുള്ള എന്റെ മറുപടി ആണിത്
എല്ലാവരും വായിക്കണേ
നീണ്ട് പോയതിൽ ക്ഷമിക്കണേ
സഖാക്കളെ നിങ്ങളുടെ ചിഹ്നം ഇതാ!! സഖാക്കളെ കഞ്ചാവ് നമ്മുടെ ചിഹ്നം!!

Back to top button
error: