NEWS

നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി

ചെന്നൈ: നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ആല്‍വാര്‍ പേട്ടിലുള്ള താരത്തിന്റെ ഓഫീസിന് നേരെയാണ് കഴിഞ്ഞ ദിവസം ബോംബ് ഭീഷണി ഉണ്ടായത്.

തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് താരത്തിന്റെ ഓഫീസില്‍ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം ആല്‍വാര്‍പേട്ട് പോലീസ് കണ്ട്രോള്‍ റൂമിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിനാല്‍ വ്യാജ സന്ദേശമാണെന്ന് പോലീസ് അറിയിച്ചു.

നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ സൂര്യയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. അതിനാല്‍ ഈ ബോംബ് ഭീഷണിക്ക് പിന്നില്‍ രാഷ്ട്രീയ വശമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് നടന്‍ വിജയ്‌ടെ വസതിക്കും നടന്‍ അജിത്തിന്റെ വസതിക്കും നടന്‍ രജനികാന്തിന്റെ വസതിക്ക് നേരെയും ഇത്തരം വ്യാജ സന്ദേശം ലഭിച്ചിരുന്നു.

Back to top button
error: