ഞാനൊരു നല്ല ബിസിനസുകാരനല്ല, സിനിമ നിര്‍മ്മാണം എനിക്ക് പറ്റിയ പണിയല്ല: ജയറാം

ലയാള കുടുംബപ്രേക്ഷകരുടെ പ്രീയപ്പെട്ട താരം ആരാണെന്നുള്ള ചോദ്യത്തിന് അന്നും ഇന്നും ഒരുത്തരമേയുള്ള അത് ജയറാമാണ്. ജനപ്രീയ നായകന്‍ എന്ന പട്ടം ഇടക്കാലത്ത് ദിലീപ് സ്വന്തമാക്കിയെങ്കിലും മലയാളികളുടെ മനസില്‍ ജയറാമിനുള്ള സ്ഥാനം വളരെ വലുതാണ്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിയ ജയറാമിന് ഇടക്കാലത്ത് ചുവട് പിഴച്ചെങ്കിലും താരത്തിന്റെ മൂല്യത്തിനോ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയോക്കോ കുറവ് വന്നിട്ടില്ല. തന്റെ സ്ഥിരം കോമഡി-ഫാമിലി സിനികളുടടെ ട്രാക്കില്‍ നിന്നും മാറി ചിന്തിച്ചു തുടങ്ങിയതാണ് പ്രേക്ഷകര്‍ക്കിടയില്‍ ജയറാമിനുള്ള സ്വീകാര്യത കുറയാന്‍ മുഖ്യ കാരണം

ഇപ്പോള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് പിഷാരടിയാണ് കൗതുകമുണര്‍ത്തുന്ന ചോദ്യം ജയറാമിനോട് ചോദിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി സിനിമയിലുള്ള ജയറാമേട്ടന്‍ എന്തുകൊണ്ട് സ്വന്തമായി ഇതുവരെ ഒരു സിനിമ നിര്‍മ്മിച്ചില്ല..? പിഷാരടിയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് ജയറാം നല്‍കിയ മറുപടി താനൊരു നല്ല ബിസിനസുകാരനല്ലാത്തതുകൊണ്ട് തനിക്ക് സിനിമ നിര്‍മ്മാണമോ, ഡിസ്ട്രിബ്യൂഷനോ ഒന്നും വഴങ്ങില്ലയെന്നാണ്. അതുകൊണ്ടാണ് താരം ഇതുവരെ സിനിമ നിര്‍മ്മാണത്തെപ്പറ്റി ആലോചിക്കാത്തത്.

സിനിമയുടെ ഒഴിവില്‍ ചെണ്ടയും തൂക്കി അമ്പലപ്പറമ്പില്‍ പോവുന്നതാണ് ജയറാമേട്ടന് കൂടുതല്‍ ഇഷ്ടമെന്നും പിഷാരടി പറഞ്ഞു. അമ്പലവാസിയായ ഭാര്യ പിതാവിനെ മീന്‍ കടയില്‍ കൊണ്ടിരുത്തിയ ആളാണ് പിഷാരടിയെന്ന് തിരിച്ചചടിച്ചതോയെ സദസില്‍ ചിരി പടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *