NEWS

വിഷബാധ; റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി അതീവഗുരുതരാസ്ഥയില്‍

മോസകോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി അതീവഗുരുതരാസ്ഥയില്‍. വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വെന്റിലേറ്ററില്‍ ഇപ്പോള്‍ കോമ സ്‌റ്റേജിലാണ്.

സൈബീരിയിന്‍ പട്ടണമായ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്‌ളൈറ്റില്‍ വെച്ചാണ് ഇദ്ദേഹത്തിന് വിഷബാധയേറ്റതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വിമാനം സൈബീരിയയിലെ ഓംസ്‌കില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു.

Signature-ad

‘നവല്‍നി ആ സമയം നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു. ബോധം മറയാതിരിക്കാന്‍ തന്നോട് സംസാരിച്ചുകൊണ്ടിരിക്കാനും നവല്‍നി ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം ശൗചാലയത്തില്‍ പോവുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു.’ വക്താവ് കിര യാര്‍മിഷ് പറഞ്ഞു.

ചായയില്‍ എന്തോ കലര്‍ന്നതായാണ് അധികൃതര്‍ സംശയിക്കുന്നത്. കാരണം അദ്ദേഹം സംഭവ ദിവസം രാവിലെ ചായ മാത്രമാണ് കഴിച്ചത്. ചൂടുള്ള പദാര്‍ത്ഥത്തിനൊപ്പം അകത്തുപോയതുകൊണ്ടുതന്നെ പെട്ടെന്നു തന്നെ വിഷാംശം ശരീരം ആഗിരണം ചെയ്യുകയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിറിന്റെ പ്രധാന എതിരാളിയാണ് 44-കാരനായ അലക്‌സി നവല്‍നി.
പുടിനെ രണ്ട് തവണ കൂടി അധികാരത്തില്‍ തുടരാനാന്‍ അനുവദിക്കുന്ന ഭരണഘടനാ പരിഷ്‌കാരങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം.

Back to top button
error: