തെറി ഛർദിക്കുന്നവർ ഈ കണ്ണീർ കാലത്തും കുറവില്ല ,സുരഭീലക്ഷ്മിയുടെ രൂക്ഷ പ്രതികരണം

അശ്ളീല കമന്റിട്ട യുവാവിന് രൂക്ഷമായ മറുപടി നൽകി നടി സുരഭിലക്ഷ്മി .ഫേസ്ബുക്കിലാണ് സുരഭി ലക്ഷ്മിയുടെ രൂക്ഷ പ്രതികരണം

സുരഭി ലക്ഷ്മിയുടെ ഫേസ്ബുക് പോസ്റ്റ് –

ഇരുണ്ട കോവിഡ് കാലമാണിത് … ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ .
അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക .
ഈ കോവിഡ് കാലത്തെങ്കിലും കൂറ യാകാതിരിക്കാൻ

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version