LIFE

  • പത്രം നോക്കിയപ്പോള്‍ കണ്ടത് അനശ്വരയെ കാണാനെത്തിയ സ്ത്രീയുടെയും മക്കളുടെയും മരണവാര്‍ത്ത; ഷോക്കടിച്ചതുപോലെ

    ‘നേര്’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ പോലുള്ള ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. അനു എന്നു വിളിക്കുന്ന അനശ്വരയെപ്പറ്റി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനുവിന്റെ കുട്ടിക്കാലത്ത് നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് അമ്മയുടെ വെളിപ്പെടുത്തല്‍. വീടിനുമുന്നിലുള്ള പറമ്പിലിരുന്ന് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു കുട്ടി( അനു) ഉച്ചയായിട്ടും കഴിക്കാന്‍ വന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരമ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം അവള്‍ വീട്ടില്‍ വന്നു. ആ സ്ത്രീയേയും മക്കളെയും കണ്ടാല്‍ ധര്‍മത്തിന് വന്നതാണെന്ന് തോന്നില്ലെന്ന് അനശ്വരയുടെ അമ്മ പറഞ്ഞു. ‘അമ്മമ്മേ ഇവര്‍ക്ക് വിശക്കുന്നുണ്ട്, ഭക്ഷണം കൊടുക്കെന്ന് അനു പറഞ്ഞു. ഏട്ടന്റെ അമ്മ പരിചയമില്ലാത്തവരെ വീടിനകത്ത് കയറ്റില്ല. പുറത്തിരുത്തി അവര്‍ക്ക് ഭക്ഷണം നല്‍കി. ഈ സ്ത്രീയ്ക്കൊപ്പമുള്ള മക്കള്‍ രണ്ട് പേരും എം എ കഴിഞ്ഞവരാണ്. പെട്ടെന്നൊരു ദിവസം തങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും സമനില തെറ്റിയെന്നും അതിനൊരു പരിഹാരം കാണാന്‍ വീടുവീടാന്തരം കയറി കിട്ടുന്ന…

    Read More »
  • ഇനി ‘ഹെല്‍ത്ത് ഡ്രിങ്ക് അല്ല’; ഹോര്‍ലിക്‌സ് കഴിക്കാറുണ്ടോ? എങ്കില്‍ ഈ മാറ്റത്തെക്കുറിച്ചറിയണം

    മുംബൈ: ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്.യു.എല്‍) ഹോര്‍ലിക്‌സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്‌സ്’ എന്ന വിഭാഗത്തില്‍ നിന്ന് മാറ്റി. ഹെല്‍ത്ത് എന്ന ലേബല്‍ ഒഴിവാക്കി ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ്’ (എഫ്.എന്‍.ഡി) എന്ന് പുനര്‍നാമകരണം ചെയ്തു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി ഈ പ്രഖ്യാപനം നടത്തി, ഈ മാറ്റം ഹോര്‍ലിക്സിനെക്കുറിച്ച് കൂടുതല്‍ കൃത്യവും സുതാര്യവുമായ വിവരണം നല്‍കുമെന്ന് കമ്പനിയുടെ റിതേഷ് തിവാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ നടപടി. ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍ നിന്ന് ഡ്രിങ്ക്‌സ് ആന്‍ഡ് ബിവറേജസിനെ നീക്കം ചെയ്യാന്‍ വാണിജ്യ, വ്യവസായ മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നതിന് കൃത്യമായ നിര്‍വചനം ഇല്ലായിരുന്നു. ഹെല്‍ത്ത് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍ നിന്ന് പാല്‍ അടക്കമുള്ളവയെ ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഉപഭോക്താക്കളില്‍ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ആധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.…

    Read More »
  • ചക്കകൊണ്ട് പുട്ട് ഉണ്ടാക്കാം

    ചേരുവകള്‍ . വരിക്ക ചക്ക ചുളകള്‍ – 8-10 എണ്ണം • അരിപ്പൊടി – 1 കപ്പ് • ഉപ്പ് – ആവശ്യത്തിന് • വെള്ളം – ആവശ്യത്തിന് • തേങ്ങ ചിരകിയത് – 1/2 മുറി തയാറാക്കുന്ന വിധം ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞ് വയ്ക്കുക. അരിപ്പൊടി അല്‍ ഉപ്പ് ചേര്‍ത്തിളക്കി, ആവശ്യത്തിന് വെള്ളം തളിച്ച്‌ പുട്ടിനു പാകത്തില്‍ നനയ്ക്കുക.അര മുറി തേങ്ങ ചിരകിയെടുക്കുക. തേങ്ങ ചിരകിയത്, ചക്ക അരിഞ്ഞത്, നനച്ചു വച്ച പുട്ടുപൊടി എന്ന ക്രമത്തില്‍ പുട്ടുകുറ്റിയില്‍ നിറച്ച്‌ ആവിയില്‍ പുഴുങ്ങിയെടുക്കുക. ചൂടോടുകൂടെ വിളമ്ബുക.

    Read More »
  • നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി

    നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരില്‍ വച്ചുനടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാന്‍ പോകുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് വെളളിത്തിരയിലേക്കെത്തുന്നത്. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി.ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും ദീപക് പ്രധാന വേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തിയ വിജയചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ താരത്തിന്റെ പ്രകടനവും എടുത്തുപറയേണ്ടതായിരുന്നു. ഈ മാസം 11ന് റിലീസ് ചെയ്ത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലാണ് ദീപക് അവസാനമായി അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ഫഹദ്ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലൂടെയാണ് അപര്‍ണ ദാസ് അഭിനയരംഗത്തെത്തുന്നത്. ‘മനോഹരം’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോഹരത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപകും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് നായകനായ ‘ബീസ്റ്റ്’…

    Read More »
  • ഹണി റോസിന്റെ ‘റേച്ചല്‍’; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

    ഹണി റോസ് പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചല്‍. പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധേ നേടിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എബ്രിഡ് ഷൈന്‍ സഹ നിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്യുന്ന പുതുമുഖ സംഴിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷ പ്രൊഡക്ഷന്റെ ബാനറില്‍ ബാദുഷ എന്‍.എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് എഡിറ്റര്‍ മനോജ്, ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍ ശ്രീശങ്കര്‍,സൗണ്ട് മിക്‌സ്: രാജകൃഷ്ണന്‍ എം ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മഞ്ജു ബാദുഷ, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി സി സ്റ്റണ്ട്‌സ്, മേക്കപ്പ്: രതീഷ് വിജയന്‍, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസര്‍: ഹന്നാന്‍ മരമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ…

    Read More »
  • അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍; ഗംഭീര ഗെറ്റപ്പില്‍ ‘കല്‍ക്കി 2898 എഡി’യില്‍ ബിഗ് ബി

    നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ പുത്തന്‍ ടീസര്‍ പുറത്തിറക്കി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിക്കുന്ന ടീസറാണ് പുറത്തിറക്കിയത്. മഹാഭാരതത്തിലെ പ്രശസ്തമായ ദ്രോണാചാര്യ പുത്രനായ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ച് തയ്യാറാക്കിയ ചെറുപ്പകാലത്തെ വേഷമാണ് ഒരുമിനിട്ട് ഒന്‍പത് സെക്കന്റ് നീളുന്ന ടീസറില്‍ ഉള്ളത്. പ്രഭാസ് ‘ഭൈരവ’ എന്ന നായക കഥാപാത്രമാകുന്ന കല്‍ക്കി 2898 എഡി മേയ് 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്. സാന്‍ ഡീഗോ കോമിക്കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി…

    Read More »
  • പുതുചരിത്രം കുറിച്ച അതിജീവനം; ആടുജീവിതം 150 കോടി ക്ലബില്‍

    പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ചിത്രം ആടുജീവിതം 150 കോടി ക്ലബില്‍. 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബില്‍ ഇടം നേടിയത്. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!,’ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ്…

    Read More »
  • എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന; ഇതാ അടിപൊളി പുതിന ചമ്മന്തി ഉണ്ടാക്കുന്ന വിധം 

    ദോശയായാലും ഇഡ്ഡലിയായായാലും ഇനി ചോറിനൊപ്പമായാലും ചിലർക്ക് ചമ്മന്തി നിർബന്ധമാണ്. വിവിധ രീതികളിലും രുചിയിലുമുള്ള ചമ്മന്തികളുണ്ട്. ഇതാ പുതിനകൊണ്ട് ഒരു സ്പെഷ്യൽ ചമ്മന്തി… രുചികരമായ പുതിന  ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വേണ്ട ചേരുവകൾ… പുതിനയില       ഒരു കപ്പ് തേങ്ങ                അര മുറി പച്ചമുളക്           രണ്ടെണ്ണം പുളി                 ആവശ്യത്തിന് ഉപ്പ്                   ഒരു സ്പൂൺ കറിവേപ്പില         ഒരു തണ്ട് ജീരകം              കാൽ സ്പൂൺ ഇഞ്ചി            ഒരു ചെറിയ കഷണം സവാള           1 എണ്ണം…

    Read More »
  • നമ്മുടെ വയർ നമുക്കു നൽകുന്ന മുന്നറിയിപ്പുകൾ, അത് അവഗണിച്ചാൽ ഫലം ഗുരുതരം

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ     നെഞ്ചെരിച്ചിലിന്റെ മറ്റൊരു രൂപമായ ആസിഡ് ഇൻഫ്ലക്സ്  പലരയും അലട്ടുന്ന പ്രശ്നമാണ്. വയറ്റിലെ അമ്ലം അന്നനാളത്തിലേയ്ക്ക് വരുന്ന ഈ അവസ്ഥ അസഹനീയമാണ്. ഒരു കല്യാണപ്പാർട്ടി കഴിഞ്ഞാൽ ഒരു ഉപ്പ് സോഡ അങ്ങനെയാണ് നമ്മുടെ ശീലമായത്. വയറ്റിലെ പ്രശ്നങ്ങൾ തലച്ചോറിനെയും ബാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അത്തരം ഒരു ഗവേഷണഫലം പറഞ്ഞത്, വിഷാദരോഗിയായ ഒരാളുടെ വയറ്റിലെ മൈക്രോബ് എന്ന് വിളിക്കുന്ന ബാക്റ്റീരിയ, എലികളിൽ കുത്തിവച്ചപ്പോൾ എലികളെയും അത്  ദോഷകരമായി ബാധിച്ചു എന്നാണ്. അപ്പോൾ വയറിനെ സംരക്ഷിക്കാൻ നമ്മുടെ ഭക്ഷണശീലം തന്നെ മാറ്റേണ്ടി വരും എന്നുർത്ഥം. തൈര് ആണ് നമ്മുടെ ഉള്ളിലെ മൈക്രോബുകൾക്ക് ഉത്തമമായത്. ഈ ചൂട് കാലത്ത് സംഭാരത്തോളം പോന്ന ദാഹശമനി വേറെയില്ല. സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ ഇരിക്കുന്ന പ്രോസസ്‌ഡ്‌ ഭക്ഷണ പായ്ക്കറ്റുകളെ വിശ്വസിക്കരുതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. എക്സ്പെയറി തീയതിയെ അതിജീവിക്കാൻ കമ്പനികൾ ഭക്ഷണത്തിൽ ചേർക്കുന്ന എമൾസിഫയർ എന്ന പദാർത്ഥം താൽക്കാലിക രുചിയും സംതൃപ്‌തിയും നൽകുമെങ്കിലും പിന്നീട്…

    Read More »
  • ദൈവം അപരിചത പാതകളിലല്ല, സ്വന്തം ഹൃദയത്തിൽ തന്നെ

    വെളിച്ചം ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് അയാള്‍ ആ തീരുമാനമെടുത്തത്. തന്റെ രണ്ട് ഫാക്ടറികളും അടച്ചുപൂട്ടുക, എന്നിട്ട് ഈശ്വരാന്വേഷകനാകുക. അയാളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകളെത്തി. ഒരിക്കല്‍ പ്രഭാഷണത്തിനിടയില്‍ താന്‍ എല്ലാം ഉപേക്ഷിക്കാനുണ്ടായ കാരണം അയാള്‍ പറഞ്ഞു. അയാളുടെ ഫാക്ടറിക്കടുത്ത് ഒരു നായ അപകടത്തില്‍ പെട്ട് രണ്ടുകാലും പരിക്കേറ്റ് കിടക്കുന്നു. അതിനെ അയാള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിറ്റേന്ന് അയാള്‍ മറ്റൊരു കാഴ്ചകണ്ടു. അനങ്ങാന്‍ കഴിയാതെ കിടക്കുന്ന ആ നായയ്ക്ക് വേറൊരു നായ ഭക്ഷണമെത്തിക്കുന്നു. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. “ദൈവം എല്ലാവരേയും സംരക്ഷിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും പൂട്ടിയത്. ഇന്നുവരെ എനിക്ക് യാതൊരു കുറവും വന്നിട്ടില്ല … ” പ്രഭാഷണം കേട്ടുകൊണ്ടിരുന്ന ഒരാൾ അപ്പോള്‍ ആള്‍ക്കൂട്ടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് അയാളെ പരിഹസിച്ചു കൊണ്ടു പറഞ്ഞു: “നിങ്ങളിപ്പോള്‍ കാലൊടിഞ്ഞ നായയാണ്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. പണ്ടു ഭക്ഷണം കൊടുത്ത നായയായിരുന്നു നിങ്ങള്‍….” ഇത് കേട്ട് അയാളുടെ…

    Read More »
Back to top button
error: