Cover StoryKeralaNews

ബിനോയ്ക്കും ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കി നല്‍കിയത് താനെന്ന് രാഹുല്‍ കൃഷ്ണ

ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ജാസ് ടൂറിസം കമ്ബനിയില്‍ നിന്ന് 13 കോടി രൂപ വാങ്ങി പണം തിരിച്ചു നല്‍കാത്തതിന് കേസ് നിലവിലുണ്ടെന്ന് ബിസിനസ് പങ്കാളി രാഹുല്‍ കൃഷ്ണ പറഞ്ഞു.

താന്‍ ഇടപെട്ടാണ് ഔഡി കാര്‍ വാങ്ങുന്നതിനായും മറ്റും ബിനോയ് കോടിയേരിക്ക് ജാസ് ടൂറിസം കമ്ബനിയില്‍ നിന്നും പണം ശരിയാക്കിക്കൊടുത്തതെന്നും രാഹുല്‍ കൃഷ്ണ സമ്മതിക്കുന്നു. ദുബായില്‍ വായ്പ ലഭിക്കാന്‍ മാത്രം സ്വാധീനമോ സ്വത്തുക്കളോ ബിനോയ്‌ക്കോ ശ്രീജിത്തിനോ ഉണ്ടായിരുന്നില്ല. കമ്ബനിയുടെ ലാഭവിഹിതത്തില്‍ നിന്നാണ് താന്‍ ഇടപെട്ട് പണം ലഭ്യമാക്കിയതെന്ന് രാഹുല്‍ കൃഷ്ണ പറഞ്ഞു.

6000 ദിര്‍ഹം നല്‍കി കേസ് ഒഴിവാക്കിയതായി ബിനോയ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതു വണ്ടിചെക്കുമായി ബന്ധപ്പെട്ട കേസാണെന്ന് രാഹുല്‍ കൃഷ്ണ പറഞ്ഞു. ബിനോയ് കോടിയേരി കമ്ബനിക്ക് നല്‍കിയിരുന്ന വണ്ടിചെക്ക് മടങ്ങിയതിന്റെ പിഴ മാത്രമാണ് നല്‍കിയിട്ടുള്ളത്.

രണ്ടു കേസുകളാണ് ബിനോയ്‌ക്കെതിരെ കോടതിയില്‍ ഉണ്ടായിരുന്നത്. ഒന്ന് കമ്ബനിക്ക് നല്‍കിയ പണം തിരിച്ചുകൊടുക്കാത്തിനെതിരെയുള്ളതാണ്. ഈ കേസ് ഇപ്പോഴും നിലവിലുണ്ട്. വണ്ടിചെക്കുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ ഒത്തുതീര്‍പ്പായി. ഈ കേസാണ് 60,000 ദിര്‍ഹം നല്‍കി ഒത്തുതീര്‍പ്പാക്കിയത്. പക്ഷെ, വാങ്ങിയ 13 കോടി രൂപ തുക തിരിച്ചു നല്‍കാത്തിനുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് കമ്ബനി ഉടമ അബ്ദുള്ള മര്‍സൂക്കി ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും രാഹുല്‍ കൃഷ്ണ പറഞ്ഞു.

പണം ആവശ്യപ്പെട്ട് 17ലധികം തവണ ശ്രീജിത്തിന്റെ അച്ഛനും എം.എല്‍.എയുമായ വിജയന്‍പിള്ളയെ കണ്ടിരുന്നു. പക്ഷെ ശ്രമങ്ങളെല്ലാം വിഫലമയിരുന്നുവെന്നാണ് രാഹുല്‍ കൃഷ്ണ പറയുന്നത്. ചര്‍ച്ചയിലൂടെ കേസ് ഒത്തുതീര്‍ക്കാനായിരിക്കും ആദ്യം ശ്രമിക്കുകയെന്നും അത് നടന്നില്ലെങ്കില്‍ മാത്രമേ ഇന്റര്‍പോളിന്റെ സഹായം തേടുകയടക്കമുള്ള മറ്റു നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും രാഹുല്‍ കൃഷ്ണ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close