TRENDING

  • കാലിലെ റൊണാള്‍ഡോ ടാറ്റൂ വൈറല്‍; ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്ന് അര്‍ജന്റീനയുടെ വനിതാ സ്‌ട്രൈക്കര്‍

    ബ്യൂനസ് ഐറിസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം കാലില്‍ ടാറ്റു ചെയ്ത് അര്‍ജന്റീന വനിതാ ഫുട്‌ബോള്‍ താരം യാമില റോഡ്രിഗസ്. ഇടത്തേ കാലിന്റെ മുകള്‍ ഭാഗത്ത് മറഡോണയുടെ ചിത്രയും താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രവുമാണ് യാമില ടാറ്റൂ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യാമിലയുടെ ചിത്രങ്ങള്‍ വൈറലായതോടെ വിശദീകരണവുമായി അര്‍ജന്റീന താരം തന്നെ രംഗത്തെത്തി. ”ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു സംശയമില്ലാതെ പറയാം. അദ്ദേഹത്തിന്റെ കളി കാണുമ്പോള്‍ എങ്ങനെയാണ് ഇത്ര പെര്‍ഫെക്ട് ആകുന്നതെന്നാണ് എനിക്കു തോന്നുന്നത്. റൊണാള്‍ഡോ ചെയ്യുന്ന കാര്യങ്ങളെല്ലാം അദ്ഭുതം ഉണ്ടാക്കുന്നതാണ്. ഈ ടാറ്റൂവിലൂടെ ക്രിസ്റ്റ്യാനോ എപ്പോഴും എനിക്കൊപ്പമുണ്ടാകും.” -യാമില അര്‍ജന്റീന മാധ്യമത്തോടു പറഞ്ഞു. അര്‍ജന്റീന വനിതാ ടീമിലെ സ്‌ട്രൈക്കറാണ് യാമില റോഡ്രിഗസ്. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന സിനിമയിലെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ ചിത്രവും അര്‍ജന്റീന താരം ടാറ്റൂ ചെയ്തിട്ടുണ്ട്. ബ്രസീലിയന്‍ ലീഗില്‍ എസ്ഇ പാല്‍മെരാസിന്റെ താരം കൂടിയാണ് 25 വയസ്സുകാരിയായ യാമില.

    Read More »
  • വന്‍ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയര്‍പോര്‍ട്ട് ആന്‍ഡ് ട്രാവല്‍ സര്‍വീസ് കമ്പനിയായ ഡിനാറ്റ

    ദുബൈ: വൻ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയർപോർട്ട് ആൻഡ് ട്രാവൽ സർവീസ് കമ്പനിയായ ഡിനാറ്റ. ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണ് ഡിനാറ്റ. ആഗോളതലത്തിൽ 7,000 ജീവനക്കാരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. യാത്രാ ആവശ്യങ്ങൾ ശക്തമാകുമെന്ന പ്രതീക്ഷകൾക്കിടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. 2023-24 സാമ്പത്തിക വർഷം വൻ ലാഭവർധനയും കമ്പനി ലക്ഷ്യമാക്കുന്നുണ്ട്. 7,000 ഒഴിവുകളിൽ 1,500 പേരെ ദുബൈയിൽ നിന്നാകും റിക്രൂട്ട് ചെയ്യുകയെന്ന് ഡിനാറ്റ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് അലനെ ഉദ്ധരിച്ച് ദി നാഷണൽ റിപ്പോർട്ട് ചെയ്തു. എയർപോർട്ട് കസ്റ്റമർ സർവീസ്, ബാഗേജ് ഹാൻഡ്‌ലിങ്, അടുക്കള ജീവനക്കാർ, കോൾ സെന്റർ ഓപ്പറേറ്റേഴ്‌സ്, ട്രാവൽ ഏജൻസികൾ എന്നീ തസ്തികകളിലാണ് ഡിനാറ്റ റിക്രൂട്ട്‌മെന്റ് നടത്തുക. ഇതിന് പുറമെ വിദഗ്ധ തൊഴിൽ മേഖലകളായ ഷെഫ്, ഡേറ്റ ശാസ്ത്രജ്ഞർ, മറ്റ് മാനേജ്‌മെന്റ് തസ്തികകൾ എന്നിവയിലും ഒഴിവുകളുണ്ട്. കഴിഞ്ഞ വർഷവും ഡിനാറ്റ ജീവനക്കാരുടെ എണ്ണം 17 ശതമാനം ഉയർത്തിയിരുന്നു. പ്രതിവർഷം കരാർ വ്യവസ്ഥയിലാണ് നിയമനം.…

    Read More »
  • ഉയർന്ന പലിശയിൽ കേന്ദ്ര സർക്കാർ പിന്തുണയിലുള്ള സ്കീമുകൾ

    കേന്ദ്രസർക്കാർ പിന്തുണയിൽ സുരക്ഷിത വരുമാനം ഉറപ്പുവരുത്തുന്ന, മികച്ച പലിശനിരക്കിലുള്ള നിരവധി പദ്ധതികൾ ഇന്നുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ളത്, സ്ത്രീകളുടെ ഉന്നമനത്തിനുള്ളത്, കർഷകർക്ക് മാത്രമായുള്ളത് അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി സ്കീമുകളുണ്ട്. സർക്കാർ പിന്തുണയിലുള്ള സ്കീമുകളാണെങ്കിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വേണ്ട. രാജ്യത്തെ ബാങ്കുകൾ മുഖേനയോ, പോസ്‌റ്റ് ഓഫീസുകൾ വഴിയോ അംഗമാകാവുന്ന സർക്കാർ പിന്തുണയുള്ള ചില സ്കീമുകളിതാ. ടൈം ഡെപ്പോസിറ്റ് ബാങ്ക് എഫ്ഡികൾക്കു സമാനമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ ഒന്നു മുതൽ 5 വർഷം വരെയുള്ള കാലയളവിൽ അനുയോജ്യമായതിൽ നിക്ഷേപം നടത്താം..കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി നിക്ഷേപത്തിന്ന് പരിധിയില്ല, നിലവിൽ ഒരു വർഷത്തെ നിക്ഷേപത്തിന് 6.9%വും, 2, 3 വർഷത്തേയ്ക്ക് 7%, 5 വർഷത്തേയ്ക്ക് 7.5% എന്നിങ്ങനെയാണ് പലിശനിരക്ക്. 5 വർഷത്തെ ടൈം ഡെപ്പോസിറ്റിലെ നിക്ഷേപങ്ങൾ ആദായനികുതി നിയമത്തിന്റെ 80-സി പ്രകാരം നികുതി ഇളവുണ്ട്. സീനിയർ സിറ്റിസൺ സേവിംഗ് സ്കീം…

    Read More »
  • പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി എൽ.ഐ.സിയുടെ കന്യാദൻ പോളിസി; ദിവസം 75 രൂപ മാറ്റിവെച്ചാൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ലഭിക്കും

    കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെയും ചെലവേറിയ കാര്യങ്ങൾ തന്നെയാണ്. പെൺമക്കളുള്ള രക്ഷിതാക്കൾക്ക് വിവാഹചെലവുകൾ ഓർത്തുള്ള ആശങ്ക കൂടിയുണ്ടാകും. എന്നാൽ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു സേവിംഗ്സ് പ്ലാൻ ആണ് എൽഐസി കന്യാദാൻ പോളിസി. എൽഐസി കന്യാദൻ പോളിസി:   പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പേരിലല്ല പകരം  പെൺകുട്ടിയുടെ പിതാവിന്റെ പേരിലാണ് ഈ സേവിംഗ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുക. ദിവസം 75 രൂപ മാറ്റിവെയ്ക്കുകയാണെങ്കിൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ഈ സ്കീം വഴി ലഭിക്കും. ഇത് മകളുടെ വിദ്യാഭ്യാസത്തിനോ, വിവാഹച്ചെലവുകൾക്കായോ, മറ്റോ ഉപയോഗിക്കാം. പദ്ധതിയുടെ മറ്റ് സവിശേഷതകൾ അറിയാം പോളിസിയിൽ അംഗമാകുന്നതിന് പെൺകുട്ടിക്ക് 1 വയസ്സും, രക്ഷിതാവിന് 18 നും 50 നും ഇടയിൽ പ്രായമണ്ടായിരിക്കണം. ഈ അക്കൗണ്ടിനുള്ള  കുറഞ്ഞ സം അഷ്വേർഡ് തുക ഒരു ലക്ഷം രൂപയാണ്. പോളിസിയുടെ മെച്യൂരിറ്റി കാലയളവ്…

    Read More »
  • ട്രെയിന്‍ ഇടിച്ച് ബൊലേറോ തവിടുപൊടി; പോറലുപോലുമില്ലാതെ യാത്രികര്‍! ‘മഹീന്ദ്ര ബാഹുബലി’ എന്ന് ഫാന്‍സ്

    മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹനങ്ങള്‍ സുരക്ഷയ്ക്ക് പേരുകേട്ട മോഡലുകളാണ്. നിരവധി അപകടസംഭവങ്ങളില്‍ നിന്നും യാത്രികരെ സുരക്ഷിതരാക്കിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഇതിന് തെളിവായി പുതിയൊരു അപകടസംഭവം കൂടി പുറത്തുവന്നിരിക്കുന്നു. പുതിയ സംഭവത്തില്‍ മഹീന്ദ്ര ബൊലേറോയില്‍ ട്രെയിനില്‍ ഇടിച്ചതിന്റെ ഭയാനകമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റെയില്‍വേ ക്രോസിംഗില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണിത്. ഛത്തീസ്ഗഡിലെ കോര്‍ബ-കുഷ്മാണ്ഡ റൂട്ടില്‍ ആണ് സംഭവം. അപകടത്തില്‍പ്പെട്ട ബൊലേറോയില്‍ രണ്ട് പേര്‍ യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊടും വനപ്രദേശമായതിനാല്‍ ഡ്രൈവര്‍ക്ക് ട്രെയിന്‍ വരുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍, ട്രെയിന്‍ വശത്ത് നിന്ന് ബൊലേറോയില്‍ ഇടിക്കുകയും 200 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇടിയില്‍ ബൊലേറോയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നിരുന്നാലും, രണ്ട് യാത്രക്കാരെയും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുത്താന്‍ ഈ എസ്യുവിക്ക് കഴിഞ്ഞു. ഇത് മഹീന്ദ്ര ബൊലേറോയുടെ ബില്‍ഡ് ക്വാളിറ്റിയുടെ തെളിവാണെന്നു നെറ്റിസണ്‍സ് ചൂണ്ടിക്കാണിക്കുന്നു. എങ്കിലും കാറിന്റെ ബോഡിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൈഡ്…

    Read More »
  • ”ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ല, മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പര്യവുമില്ല”

    സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗായിക അഭയ ഹിരണ്‍മയി നേരിട്ടിരുന്നത്. ഗോപീ സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അഭയയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ കമന്റുകള്‍ നിറഞ്ഞിരുന്നു. അഭയ പങ്കുവെച്ച പോസ്റ്റുകള്‍ പലതും ഗോപീ സുന്ദര്‍-അമൃത സുരേഷ് ബന്ധത്തെ ഉദ്ദേശിച്ചുള്ളതാണ് എന്നു പറഞ്ഞുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് അഭ്യൂഹങ്ങള്‍ക്ക് അഭയ മറുപടി നല്‍കിയിരിക്കുന്നത്. സന്തോഷത്തിലും സമാധാനത്തിലും എത്തിച്ചേരാന്‍ തന്റെ സ്വന്തം ഈണത്തിലും വേഗത്തിലും ചുവടുകള്‍ വെക്കുന്നു എന്ന ആമുഖത്തോടെയാണ് അഭയ കുറിപ്പ് പങ്കുവെച്ചത്. മറ്റുള്ളവരുടെ ജീവിതത്തില്‍ തനിക്ക് തീരെ താല്‍പര്യമില്ല എന്നും തനിക്ക് തന്റേതായ ജോലികള്‍ ചെയ്തുതീര്‍ക്കാനും നേട്ടങ്ങള്‍ കീഴടക്കാനും ഉണ്ടെന്നും അഭയ കുറിച്ചു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പോസ്റ്റുകളെയും സ്റ്റോറികളെയും മറ്റുള്ളവരുടെ ജീവിതവുമായി ബന്ധിപ്പിക്കുന്നത് കഷ്ടമാണെന്നും അഭയ കുറിച്ചു. ആരെയും വേദനിപ്പിക്കാനുള്ള യാതൊരു ഉദ്ദേശവും തനിക്കില്ല.…

    Read More »
  • വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് കൊടിയേറും

    വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഓസ്ട്രേലിയയും ന്യൂസീലൻഡും സംയുക്തമായാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 8 ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലൻഡും നോര്‍വേയും ഏറ്റുമുട്ടും. വൈകുന്നേരം 3.30ന് ഗ്രൂപ്പ് ബിയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയ അയര്‍ലൻഡിനെ നേരിടും. ഓഗസ്റ്റ് 20 ന് സിഡ്‌നിയിലെ ഒളിമ്ബിക് പാര്‍ക്കിലാണ് കലാശ പോരാട്ടം നടക്കുക. 4 തവണ കിരീടം നേടിയ അമേരിക്കയാണ് നിലവിലെ ചാമ്ബ്യന്മാര്‍.

    Read More »
  • പാകിസ്ഥാനെ തരിപ്പിണമാക്കി ഇന്ത്യ എ ഗ്രൂപ്പ് ചാമ്പ്യന്‍മാർ; മാ’സായ്’ സുദർശന്‍

    കൊളംബോ: എമേർജിംഗ് ഏഷ്യാ കപ്പിൽ പാകിസ്ഥാൻ എയെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ എ ഗ്രൂപ്പ് ബി ചാമ്പ്യൻമാർ. സായ് സുദർശൻറെ സെഞ്ചുറിയും(104*), നികിൻ ജോസിൻറെ ഫിഫ്റ്റിയും(53), രാജ്‍വർധൻ ഹംഗർഗേക്കറിൻറെ 5 വിക്കറ്റുമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. പാകിസ്ഥാൻ എയുടെ 205 റൺസ് 36.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ എ മറകടന്നു. സ്കോർ: പാകിസ്ഥാൻ എ- 205 (48), ഇന്ത്യ എ- 210/2 (36.4). ബി ഗ്രൂപ്പിൽ മൂന്ന് വീതം മത്സരങ്ങളിൽ ഇന്ത്യക്ക് ആറും പാകിസ്ഥാന് നാലും നേപ്പാളിന് രണ്ടും പോയിൻറ് വീതമാണുള്ളത്. യുഎഇ കളിച്ച മൂന്ന് കളിയും തോറ്റു. ബംഗ്ലാദേശാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. മറുപടി ബാറ്റിംഗിൽ ഇന്ത്യ എയ്ക്ക് രണ്ട് വിക്കറ്റുകൾ മാത്രമേ നഷ്‍ടമായുള്ളൂ. കഴിഞ്ഞ മത്സരത്തിലെ അർധസെഞ്ചുറിവീരൻ ഓപ്പണർ അഭിഷേക് ശർമ്മയെ(28 പന്തിൽ 20) മുബശിർ ഖാനും 64 പന്തിൽ 53 നേടിയ നികിൻ ജോസിനെ മെഹ്റാൻ മുംതാസും പുറത്താക്കി. ഒരറ്റത്ത്…

    Read More »
  • ‘മതിടാ..എന്നെ ഒരുപാട് സെലിബ്രിറ്റി ആക്കാതിരിക്കൂ. ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ട്’, എന്ന് അഖിൽ മാരാർ- വീഡിയോ

    ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞ ആളാണ് അഖിൽ മാരാർ. ജോജു ജോർജ് നായകനായി എത്തിയ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തന്റെ നിലപാടുകൾ എന്നും തുറന്ന് പറയുന്ന അഖിൽ, ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. ഒടുവിൽ സീസൺ വിന്നറായപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഷോയ്ക്ക് ശേഷം അഖിലിന്റേതായ വീഡിയോകളും പോസ്റ്റുകളും വൈറൽ ആകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിനിമ കാണാൻ തിയറ്ററിൽ എത്തിയതായിരുന്നു അഖിൽ മാരാർ. മമ്മൂക്കയെ പോലെ സ്വയം ‍ഡ്രൈവ് ചെയ്യുന്ന ആളാണോ മാരാർ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ഡ്രൈവർ ഇല്ല എന്നായിരുന്നു അഖിലിന്റെ മറുപടി. ശേഷം വീഡിയോ എടുക്കുന്ന മാധ്യമപ്രവർത്തകരോട് ‘മതിടാ..എന്നെ ഒരുപാട് സെലിബ്രിറ്റി ആക്കാതിരിക്കൂ. ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ട്’, എന്ന് അഖിൽ ചിരിച്ചു കൊണ്ട് പറയുകയും ചെയ്യുന്നു. ബിഗ് ബോസ് ടൈറ്റിൽ വിജയി ആയതുകൊണ്ട്…

    Read More »
  • ‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’! സോഷ്യല്‍ മീഡിയയില്‍ തീയിട്ട് അഭയ ഹിരണ്‍മയിയുടെ പോസ്റ്റ്

    ഗായിക അഭയ ഹിരണ്‍മയി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകശ്രദ്ധ നേടുന്നു. ജീവിതം മതിമറന്ന് ആഘോഷിക്കണമെന്നു സൂചിപ്പിച്ചുള്ള പോസ്റ്റാണിത്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല വരികള്‍ കുറിച്ച ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ’ എന്ന ആഘോഷപ്പാട്ടിന്റെ വരികള്‍ അഭയയുടെ കുറിപ്പില്‍ കാണാം. ”എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങള്‍ ജീവിതം ആഘോഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം” എന്നാണ് മനോഹര സായാഹ്നത്തില്‍ ദീപാലങ്കാരങ്ങള്‍ക്കു നടുവില്‍ നില്‍ക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരണ്‍മയി കുറിച്ചത്. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ‘നാക്കു പെന്റ നാക്കു ടാക്ക’യെന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അഭയ ഹിരണ്‍മയി പിന്നണി ഗായികയാകുന്നത്. ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘വിശ്വാസം, അതല്ലേ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണി റോജു’, ‘ടു കണ്‍ട്രീസ്’, ‘ജെയിംസ്…

    Read More »
Back to top button
error: