NEWS

  • ബാറിലെ വെടിവെപ്പിനു പിന്നില്‍ ഗുണ്ടാസംഘം; കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ മുങ്ങി

    കൊച്ചി: കലൂര്‍ കത്രിക്കടവിലെ ബാറിലെ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ ക്വട്ടേഷന്‍, ലഹരി മാഫിയ സംഘത്തിലുള്‍പ്പെട്ടവരെന്ന് വിവരം. പ്രതികളിലൊരാളും അങ്കമാലി സ്വദേശിയുമായ യുവാവ് പോലീസ് കസ്റ്റഡിയിലെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, അക്രമത്തിന് ശേഷം നാലംഗ സംഘം സഞ്ചരിച്ച കാര്‍ മുടവൂരില്‍വെച്ച് ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മറ്റൊരു വാഹനത്തില്‍ കയറി പോയെന്നും വിവരങ്ങളുണ്ട്. ബാറിലെയടക്കം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് ക്വട്ടേഷന്‍, ലഹരി മാഫിയ കേസുകളില്‍ പോലീസ് പിടിയിലായിട്ടുള്ളവരാണ് പ്രതികള്‍. അക്രമത്തിന് ശേഷം പ്രതികള്‍ മൂവാറ്റുപുഴ ഭാഗത്തേക്കാണ് പോയത്. സിസിടിവി കേന്ദ്രീകരിച്ചും പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, അക്രമത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് റിവോള്‍വറാണെന്ന് തിരിച്ചറിഞ്ഞത്. ബാര്‍…

    Read More »
  • ക്ഷേത്രത്തില്‍നിന്നു ലഭിച്ച പ്രസാദത്തില്‍  എല്ലിന്‍ കഷണങ്ങള്‍; സാംപിള്‍ ലബോറട്ടറിയിലേക്ക് അയച്ചു

    തീർത്ഥാടകന് ക്ഷേത്രത്തില്‍നിന്നു ലഭിച്ച പ്രസാദത്തില്‍  എല്ലിന്‍ കഷണങ്ങള്‍.ആന്ധ്രാപ്രദേശിലെ ശ്രീസൈലം ക്ഷേത്രത്തിലാണു സംഭവം. ഹൈദരാബാദ് സ്വദേശിയായ ഹരീഷ് റെഡ്ഡിക്കാണ് പ്രസാദത്തില്‍ നിന്നും എല്ലുകൾ കിട്ടിയത്.പരാതി നല്‍കിയതിന് പിന്നാലെ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസാദത്തിന്റെ സാംപിള്‍ ലബോറട്ടറിയിലേക്ക് അയച്ചതായും അധികൃതർ വ്യക്തമാക്കി.   വെള്ളിയാഴ്ചയാണ് ഹരീഷ് റെഡ്ഡി നന്ത്യാല്‍ ജില്ലയിലെ ശ്രീസൈലം ബ്രഹ്മാരംഭ ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയത്. ദർശനം കഴിഞ്ഞു മടങ്ങുംവഴി ലഭിച്ച പ്രസാദം പിന്നീട് കഴിക്കാനെടുത്തപ്പോഴാണ് എല്ലിന്‍ കഷണങ്ങള്‍ ലഭിച്ചത്. തുടർന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറുടെ ഓഫീസിലെത്തി രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

    Read More »
  • 400 കടന്ന് വെളുത്തുള്ളി വില !!

    പത്തനംതിട്ട: ഒരു കിലോ വെളുത്തുള്ളി വാങ്ങിയാല്‍ പോക്കറ്റ് വെളുക്കും എന്ന മട്ടിലായിട്ടുണ്ട് കാര്യങ്ങൾ.അമ്മാതിരിയാണ് വെളുത്തുള്ളി  വില കുതിക്കുന്നത്. വെളുത്തുള്ളിയെ വലിപ്പവും ഗുണവുമനുസരിച്ച്‌ തരംതിരിച്ചിട്ടുണ്ട്.മുമ്ബ് വെളുത്തുള്ളിയുടെ വിവിധയിനങ്ങള്‍ക്ക് 40 – 100 രൂപ വരെയേ വിലയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ കോർപറേറ്റ് കമ്ബനികളാണ് മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിൽ വെളുത്തുള്ളി എത്തിക്കുന്നത്. ഇതാണ് വില കൂടാൻ കാരണം. മുമ്ബ് 100 രൂപയുണ്ടായിരുന്ന ഇനത്തിന്റെ ചില്ലറ വ്യാപാരം 400 രൂപക്കാണ് നടന്നത്. മൊത്ത മാർക്കറ്റിലെ വിലയെക്കാള്‍ 100 രൂപയോളം കൂടുതലാണ് ചില്ലറ മാർക്കറ്റില്‍ വെളുത്തുള്ളിക്ക് ഈടാക്കുന്നത്.

    Read More »
  • ദക്ഷിണ റെയില്‍വേയില്‍ ചരിത്രം പിറന്നു; ആദ്യമായി ട്രാന്‍സ് ടിടിഇ

    തിരുവനന്തപുരം: നാഗര്‍കോവില്‍ സ്വദേശി സിന്ധു ഗണപതി ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ്- ടിടിഇ ആയി ചാർജ്ജെടുത്തു. കഴിഞ്ഞയാഴ്ചയാണ് സിന്ധു ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനിലെ ടിടിഇ ഉദ്യോഗസ്ഥയായി നിയമിതയായത്. ജി സിന്ദന്‍  ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സിന്ധുവായി മാറുകയായിരുന്നു. 2003ലാണ്  ജി സിന്ദന്‍ റെയില്‍വേ ജോലിയില്‍ പ്രവേശിക്കുന്നത്. മാനസിക സമ്മര്‍ദം കാരണം 2010ല്‍ ജോലി ഉപേക്ഷിച്ച്‌ സഹട്രാന്‍സ്ജെന്‍ഡറുകള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങി. എങ്കിലും 18 മാസത്തിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ലിംഗമാറ്റം അംഗീകരിച്ച റെയില്‍വേ അധികൃതര്‍ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു പറഞ്ഞു.

    Read More »
  • വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം; തൃപ്പൂണിത്തുറയിൽ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക് 

    കൊച്ചി: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം.സംഭവത്തിൽ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രത്തിനടുത്താണ് അപകടമുണ്ടായത്. കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും രണ്ടു വാഹനങ്ങള്‍ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ന് രാവിലെ 10.30-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്കും തെറിച്ചുവീണിട്ടുണ്ട്. 20 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് സംഘം എത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എത്ര പേർക്ക് പരുക്കേറ്റുവെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

    Read More »
  • ഐആര്‍എസ് ഓഫീസര്‍ ചമഞ്ഞ് ‘ലേഡി സിങ്ക’ത്തെ കല്യാണംകഴിച്ച് വഞ്ചിച്ചു, ക്ഷമിച്ചിട്ടും നാട്ടുകാരെ മുഴുവന്‍ പറ്റിച്ചു; വിവാഹതട്ടിപ്പുകാരന്‍ അറസ്റ്റില്‍

    ലഖ്‌നൗ: ഐആര്‍എസ് ഓഫീസറെന്ന വ്യാജേനെ വനിതാ ഡിഎസ്പിയെ കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്ത വിവാഹതട്ടിപ്പുവീരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന 2012 ബാച്ചിലെ ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂറാണ് കബളിപ്പിക്കപ്പെട്ടത്. 2018ലാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട രോഹിത് രാജ് എന്നയാളെ ശ്രേഷ്ഠ വിവാഹം കഴിക്കുന്നത്. 2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണെന്നും റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീണറാണ് താനെന്നുമാണ് രോഹിത് ശ്രേഷ്ഠയോട് പറഞ്ഞിരുന്നത്. കുടുംബം നടത്തിയ അന്വേഷണത്തില്‍ രോഹിത് എന്ന ഉദ്യോഗസ്ഥനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, വിവാഹശേഷം രോഹിത് രാജ് എന്ന ഐആര്‍എസ് ഉദ്യോഗസ്ഥനല്ല തന്റെ ഭര്‍ത്താവെന്നും ആ പേരില്‍ കബളിപ്പിച്ചതാണെന്നും ശ്രേഷ്ഠ മനസിലാക്കി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ വനിതാ ഡിഎസ്പി തന്റെ ദാമ്പത്യ ജീവിതം തകരാതിരിക്കാന്‍ ഇത് രഹസ്യമാക്കി വച്ചു. എന്നാല്‍ തന്റെ ഭര്‍ത്താവ് തന്റെ പേരില്‍ മറ്റുള്ളവരെ പറ്റിക്കാന്‍ തുടങ്ങിയതോടെ ശ്രേഷ്ഠ രണ്ടു വര്‍ഷത്തിനു ശേഷം രോഹിതില്‍ നിന്നും വിവാഹമോചനം നേടുകയും ചെയ്തു. ഇതുകൊണ്ടൊന്നും പ്രശ്‌നം അവസാനിച്ചില്ല.…

    Read More »
  • ചുനക്കരയില്‍ കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

    ആലപ്പുഴ: ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി 3 പേര്‍ക്ക് വൈദ്യുതാഘാതവും പൊള്ളലുമേറ്റു. ഗുരുതരമായി പൊള്ളലേറ്റ കരിമുളയ്ക്കല്‍ വഴിയുടെ തെക്കേതില്‍ അമല്‍ചന്ദ്രന്‍ (22), ധന്യാഭവനം ധനരാജ്(20) എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും നിസ്സാര പൊള്ളലേറ്റ ഇന്ദുഭവനം അനന്തുവിനെ (24) കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് കെട്ടുകാഴ്ചയിലെ സ്വര്‍ണത്തില്‍ പൊതിഞ്ഞ പ്രഭടയുടെ (നെറ്റിപ്പട്ടത്തിന്റെ ഭാഗം) മുക്കാല്‍ ഭാഗവും കരിഞ്ഞു പോയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കരിമുളയ്ക്കല്‍ കരയുടെ കെട്ടുകാഴ്ച തുരുത്തി ജംക്ഷന് വടക്കുവശത്തെ റോഡില്‍ എത്തിയപ്പോഴാണ് അപകടം. കെട്ടുകാഴ്ചയുടെ മധ്യഭാഗത്തും മുകളിലും നിന്നവര്‍ക്കാണ് പൊള്ളലേറ്റത്. കെട്ടുകാഴ്ചകള്‍ വരുന്നതിന്റെ ഭാഗമായി 11 മണിയോടെ ചുനക്കര ഭാഗത്തെ വൈദ്യുതി ലൈനുകള്‍ കെഎസ്ഇബി ഓഫ് ചെയ്തെങ്കിലും ഒരു ലൈന്‍ ഓഫ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മറന്നെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെത്തുടര്‍ന്ന് കെട്ടുകാഴ്ച എഴുന്നള്ളിക്കല്‍ മുടങ്ങി. വൈകീട്ട് നാട്ടുകാര്‍ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. അന്വേഷണം നടത്തി…

    Read More »
  • ഷൊർണൂരിന് സമീപം തീപിടിത്തം, തീവണ്ടികള്‍ പിടിച്ചിട്ടു

    ഷൊർണൂർ: വാണിയംകുളം മാന്നന്നൂരില്‍ റെയില്‍വേ ട്രാക്കിനു സമീപമുണ്ടായ തീപിടിത്തത്തെ തുടർന്ന് നിരവധി ട്രെയിനുകൾ പിടിച്ചിട്ടു. ഏതാണ്ട് മുക്കാല്‍ കിലോമീറ്ററോളം ദൂരം റെയിലോരവും പാടത്തിന്‍റെ വശത്തെ മരങ്ങളടക്കമുള്ള കുറ്റിച്ചെടികളും കത്തിയമർന്നു.ഇതോടെ പല ട്രെയിനുകളും വിവിധ സ്ഥലങ്ങളിലായി പിടിച്ചിട്ടു. മാന്നനൂരില്‍ ഒരു ഗൂഡ്‌സ്‌ ട്രെയിൻ പിടിച്ചിട്ടു. ഷൊർണൂരില്‍ നിന്ന് കിഴക്ക് പാലക്കാട്ടേക്കുള്ള ട്രെയിനുകളും തീ നിയന്ത്രണ വിധേയമാകുന്നതു വരെ പിടിച്ചിട്ടു.നാട്ടുകാരുടെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തില്‍ തീ അണച്ച ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

    Read More »
  • മതിലില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ വയോധികന്റെ വാരിയെല്ല് അടിച്ചൊടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

    കൊല്ലം: മതിലിന്റെ ചുവട്ടില്‍ മൂത്രമൊഴിച്ചതിന്റെപേരില്‍ മധ്യവയസ്‌കന്റെ വാരിയെല്ല് കമ്പിവടികൊണ്ട് അടിച്ചൊടിച്ച കേസില്‍ രണ്ടുപേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസംമുന്‍പാണ് കേസിനാസ്പദമായ സംഭവം. വെളിയം ആരൂര്‍കോണം കുന്നില്‍വീട്ടില്‍ രാംദാസി(65)നാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയം ലളിതാമന്ദിരത്തില്‍ ചന്തു (25), ബന്ധുവായ സുനില്‍കുമാര്‍ (44) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തില്‍ പങ്കെടുത്തശേഷം മടങ്ങിവരികയായിരുന്ന രാംദാസ്, ചന്തുവിന്റെ വീടിന്റെ മുന്നിലെ മതിലില്‍ മൂത്രമൊഴിച്ചു. ഇത് ചോദ്യംചെയ്ത ചന്തുവും സുനില്‍കുമാറും ചേര്‍ന്ന് കമ്പവടി ഉപയോഗിച്ച് രാംദാസിനെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ രാംദാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനുശേഷം പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കി. പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ട് നാവികരെ വിട്ടയച്ചു; ഒരു ഇന്ത്യന്‍ നയതന്ത്രവിജയഗാഥ

    ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, റിട്ട. കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റന്‍മാരായ നവ്തേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് മോചിപ്പിച്ചത്. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഏഴു പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഖത്തറിന്റെ തീരുമാനം വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു. ഡിസംബറില്‍ ഇവരുടെ വധശിക്ഷ ഖത്തര്‍ അപ്പീല്‍ കോടതി ഇളവു ചെയ്തിരുന്നു. 2022 ഓഗസ്റ്റില്‍ 8 പേരും അറസ്റ്റിലായതു മുതല്‍ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ദോഹയിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന കമ്പനിയിലാണ് ഇവര്‍ ജോലി…

    Read More »
Back to top button
error: