NEWS

  • ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം

    അടൂർ: വയറിളക്കവും ഛർദിയും പിടിപെട്ട് ചികിത്സയിലിരിക്കേ ബാലിക മരിച്ചു. കടമ്ബനാട് ഗണേശ വിലാസം അവന്തിക നിവാസില്‍ മനോജിന്‍റെയും ചിത്രയുടെയും മകള്‍ അവന്തികയാണു (എട്ട്) മരിച്ചത്. മരണകാരണം ഷിഗെല്ല ബാധയെന്ന് സംശയിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയിലാണ് കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ലാബ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഏപ്രില്‍ 30നു രാവിലെയാണ് ഛർദിയും വയറിളക്കവുമായി അടൂർ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം വഷളായതോടെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെയെത്തി അല്പസമയത്തിനുള്ളില്‍ തന്നെ കുട്ടി മരിച്ചു. ഷിഗെല്ല ബാധയെന്ന സംശയത്തെതുടർന്ന് കടമ്ബനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ കുട്ടിയുടെ വീട്ടിലെയും സമീപത്തെ വീടുകളിലെയും കിണറുകളിലെ വെള്ളം ശേഖരിച്ചു. അറുപതു സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ് പറഞ്ഞു. അങ്ങാടിക്കല്‍ അറന്തക്കുളങ്ങര ഗവ.…

    Read More »
  • ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു

    എറണാകുളം: ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കല്‍ വീട്ടില്‍ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജി (38) ആണ് ദാരുണമായി മരിച്ചത്. ബൈജുവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകവെ പിന്നില്‍ വന്ന ചരക്കുലോറി സ്‌കൂട്ടറില്‍ തട്ടുകയും അതേ ലോറി കയറി സിജി തല്‍ക്ഷണം മരിക്കുകയും ആയിരുന്നു. ഭർത്താവും മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടില്‍ പോയി മടങ്ങുമ്ബോള്‍ അത്താണി- പറവൂർ റോഡില്‍ ചുങ്കം പെട്രോള്‍ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 4.25നായിരുന്നു അപകടം. കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിന്റെ മകളാണ് മരിച്ച സിജി. മക്കള്‍: അനറ്റ് (പ്ലസ്ടു), അലോണ്‍സ്. സംസ്‌കാരം വെള്ളിയാഴ്ച ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

    Read More »
  • മഴക്കെടുതികളിൽ വലഞ്ഞ് ഗൾഫ് രാജ്യങ്ങൾ: യു.എ.ഇയിലും ഓമനിലും സൗദിയിലും അതി ശക്തമായ മഴ, സ്കൂളുകൾ അടച്ചു

    ഗള്‍ഫ് മേഖലയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ശക്തമായ മഴയെത്തിയിരിക്കുന്നത് നേരത്തെ ഒമാനില്‍ അടക്കം മഴയെ തുടര്‍ന്ന് 18 പേര്‍ മരിച്ചിരുന്നു. ദുബായില്‍ എല്ലാ ബീച്ചുകളും പാര്‍ക്കുകളും മാര്‍ക്കറ്റുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദുബൈല്‍ മഴ വീണ്ടും കനക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. സ്‌കൂളുകളും അടച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാറുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖാസിം മേഖലയിലാണ് മഴക്കെടുതികള്‍ രൂക്ഷമായിട്ടുള്ളത്. ഏഴ് മണിക്കൂറോളം അതിശക്തമായ മഴ തുടര്‍ന്നു. ഖാസിം അടക്കമുള്ള നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റിയാദിലും മദീനയിലും മഴക്കെടുതികള്‍ രൂക്ഷമാണ്. കിഴക്കന്‍ പ്രവിശ്യയിലെയും റിയാദിലെയും സ്‌കൂളുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതിയും തടസ്സപ്പെട്ടിട്ടുണ്ട്. റിയാദിലെ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഗതാഗതം…

    Read More »
  • അതിഥി തൊഴിലാളിയെ സിമന്‍റ് മിക്സറില്‍ ഇട്ട് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

    കോട്ടയം:  അതിഥി തൊഴിലാളിയെ സിമന്‍റ് മിക്സർ മെഷീനില്‍ ഇട്ട് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ലേമാൻ കിസ്ക് (19) നെ കൊലപ്പെടുത്തിയ കേസില്‍ വാകത്താനത്തെ കോണ്‍ക്രീറ്റ് കമ്ബനിയിലെ പ്ലാന്‍റ് ഓപ്പറേറ്റർ തമിഴ്നാട് സ്വദേശി പാണ്ടിദുരൈയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 26ന് ലേമാനെ സിമന്‍റ് മിക്സർ മെഷീനില്‍ ഇട്ട് പാണ്ടിദുരൈ സ്വിച്ച്‌ ഓണാക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ വേസ്റ്റ് കുഴിയില്‍ ഇട്ടുവെന്നും പോലീസ് പറഞ്ഞു.

    Read More »
  • അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം കൊട്ടാരക്കരയിൽ

         അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ ആണ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അങ്ങാടിക്കൽ എസ്.എൻ.വി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ആർ.മണികണ്ഠനാണ് (51) മരിച്ചത് .അടൂർ പറക്കോട് സ്വദേശിയാണ് മണികണ്ഠൻ. കാറിൻ്റെ മുൻവശത്തെ ഇടതു സീറ്റിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

    Read More »
  • മരണപ്പെട്ട വ്യക്തികളുടെ പേരിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ പഞ്ചായത്ത് അംഗം തട്ടിയെടുത്തു. പോലീസ് കേസെടുത്താടെ പ്രതി ഒളിവിൽ

        മലപ്പുറം: മരണപ്പെട്ട വ്യക്തികളുടെ പേരിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ പഞ്ചായത്ത് അംഗം തട്ടിയെടുത്തതായി വീണ്ടും പരാതി. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് സ്വദേശികളായ ഏറത്ത് വീട്ടിൽ കുഞ്ഞു കുട്ടൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ സരോജനിയുടെയും പേരിലുള്ള സാമൂഹ്യ ക്ഷേമ പെൻഷനാണ് ആലംകോട് ഗ്രാമ പഞ്ചായത്ത് 18-ാം വാർഡ്‌ അംഗം ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സവിത, ഇത് സംബന്ധിച്ച് ചങ്ങരംകുളം പോലീസിൽ പരാതി നൽകി. 2017 ജനുവരി 11നാണ് കുഞ്ഞുകുട്ടൻ നായർ മരണപ്പെടുന്നത്. അതിന് ശേഷം 2017 ജൂലൈ മാസം വരെ 12000 രൂപയും, 2020 ഫെബ്രുവരി 11നാണ് സരോജനി മരണപ്പെടുന്നത്. അതിന് ശേഷം 2020 സെപ്റ്റംബർ മാസം വരെ 15100 രൂപയുമാണ് അന്നത്തെ ബാങ്കിന്റെ താത്കാലിക ജീവനക്കാരനായ ഹക്കീം പെരുമുക്ക് വ്യാജ്യ രേഖകൾ നൽകി തട്ടിയെന്നാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നത്. ആഴ്ചകൾക്ക് മുമ്പും ഇത്തരത്തിൽ ഒരു ആരോപണം സി.പി.എം കൊണ്ട് വന്നിരുന്നു. പെരുമുക്ക്…

    Read More »
  • പ്രണയക്കെണിയില്‍ പെടുത്തി യുവാവിൻ്റെ പണവും സ്വര്‍ണ്ണവും മോഷ്ടിച്ചു, യുവതിയടക്കം 4 പ്രതികള്‍ കുടുങ്ങി

        യുവാവിനെ പ്രണയ കെണിയില്‍ പെടുത്തി പണവും സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം 4 പ്രതികള്‍ പൊലീസ് പിടിയിലായി. കൊല്ലം ചവറ പയ്യലക്കാവ് ത്രിവേണിയില്‍ മാളു എന്ന ജോസ്ഫിന്‍ (28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ് (30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അപ്പു എന്ന അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് അരുണ്‍(30) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ മാളു എന്ന ജോസ്ഫിന്‍ ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട്  തന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്കാഫീസിന് സമീപമുള്ള രഹസ്യ കേന്ദ്രത്തിലേയ്ക്ക് വിളിച്ചു വരുത്തി. ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ 4 പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും സ്വര്‍ണ്ണ മോതിരവും കവരുകയുമായിരുന്നു. യുവാവിന്റെ പാരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഈസ്റ്റ് പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ യുവതിക്കെതിരെ…

    Read More »
  • ഇനി വന്ദേഭാരതില്‍ യാത്രക്കാര്‍ക്കു ലഭിക്കുക അര ലിറ്റര്‍ വെള്ളം

    ന്യൂഡൽഹി: വന്ദേഭാരതില്‍ യാത്രക്കാർക്കു നല്‍കി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും ഇനിമുതല്‍ ലഭിക്കുക. കൂടുതല്‍ വെള്ളം വേണ്ടവർക്ക് അര ലിറ്റർ വെള്ളത്തിന്റെ കുപ്പി കൂടി നല്‍കും. ജലം പാഴാക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ്  ഇതെന്നാണ് വിശദീകരണം. കുടിവെള്ളത്തിന്റെ അനാവശ്യമായ ഉപയോഗം കുറയ്ക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നതെന്ന് ഉത്തര റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു. വന്ദേഭാരത് ട്രെയിനില്‍ ചെറിയ ദൂരത്തില്‍ ആയിരിക്കും കൂടുതല്‍ യാത്രക്കാരും സഞ്ചരിക്കുന്നത്. അവർക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നതും 500 മില്ലി ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും. അതുകൂടി പരിഗണിച്ചാണ് റെയില്‍വേ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

    Read More »
  • കെഎസ്‌ഇബിയുടെ ആവശ്യം തള്ളി; സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല

    തിരുവനന്തപുരം : കൊടും ചൂടില്‍ വൈദ്യുതി ഉപഭോഗം കൂടിയെങ്കിലും സംസ്ഥാനത്ത് തല്‍ക്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല. വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്‌ഇബി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.മറ്റ് വഴികള്‍ നിർദ്ദേശിക്കാൻ കെഎസ്‌ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു. ലോ‍ഡ്ഷെഡ്ഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, സർക്കാർ നിലപാട് അറിയിച്ചത്. ഇന്ന് ചേർന്ന കെഎസ്‌ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കും. കടുത്ത ചൂടില്‍ റെക്കോര്‍ഡ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. അതിനാല്‍ വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന നിലപാടിലാണ് ബോര്‍ഡ്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്ബോള്‍ പലയിടങ്ങളിലും ട്രാന്‍സ്ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.   വേനല്‍ കടുത്തതോടെ ഓരോ ദിവസവും പീക്ക് ടൈമില്‍ അയ്യായിരത്തിലേറെ മെഗാവാട്ട് കറണ്ടാണ് സംസ്ഥാനത്ത് വേണ്ടി വരുന്നതെന്നും നേരത്തെ 11 മണി വരെ എന്ന് കണക്കാക്കിയിരുന്ന പീക്ക് ടൈം ഇപ്പോള്‍…

    Read More »
  • ഹൃദയാഘാതം;പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

    മനാമ: ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. ജോസ് പിസ മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (62 ) ആണ് മരിച്ചത്. ഭാര്യ :ലിസി ജോസഫ്, മകള്‍ :ബ്ലെസി ബേബി ജോസഫ് മകൻ : ബെൻജെമിൻ ജോസഫ് (ക്യാപ്റ്റൻ ഇൻഡിഗോ എയർലൈൻ ).മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റല്‍ മോർച്ചറിയില്‍.

    Read More »
Back to top button
error: