Movie

  • ”റഹ്‌മാന്‍ എന്നെ അടിക്കരുതെന്ന് സുരേഷ് ഗോപി വാശിപിടിച്ചു; അപമാനിതനായ റഹ്‌മാന്‍ മുറിയിലെത്തി പൊട്ടിക്കരഞ്ഞു”

    വിജി തമ്പിയുടെ സംവിധാന മികവില്‍ 1989ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ‘കാലാള്‍പ്പട’. ജയറാം, സുരേഷ് ഗോപി, റഹ്‌മാന്‍, രതീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു. ചിത്രം തീയേറ്ററില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിജി തമ്പി. സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് വിജി തമ്പി മനസുതുറന്നത്. ‘കാലാള്‍പ്പട’ ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ചും ഒരു ഫൈറ്റ് സീനിനിടെ സുരേഷ് ഗോപിയും റഹ്‌മാനും തമ്മിലുണ്ടായ ഒരു പ്രശ്‌നത്തെ കുറിച്ചും വിജി തമ്പി തുറന്നുപറയുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഘട്ടത്തില്‍ കോഴിക്കോട് വച്ചായിരുന്നു സുരേഷ് ഗോപിയും റഹ്‌മാനും തമ്മിലുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്തത്. റഹ്‌മാന്‍ സുരേഷ് ഗോപിയെ അടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി വാശിപിടിച്ചെന്നാണ് വിജി തമ്പി പറയുന്നത്. വിജി തമ്പിയുടെ വാക്കുകളിലേക്ക്… രാത്രി നടക്കുന്ന ഒരു ഫൈറ്റ് സീനാണ് ചിത്രീകരിക്കേണ്ടിയിരുന്നത്.…

    Read More »
  • ”ആടുജീവിതം ഉപേക്ഷിച്ചതല്ല വിട്ടുകൊടുത്തതാണ്… ചിത്രം ചെയ്യാന്‍ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങി”

    ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം അടുത്തിടെ തിയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച സ്വീകാര്യത നേടി നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറി കഴിഞ്ഞു. ഒരു മനുഷ്യന്‍ മൂന്നര വര്‍ഷത്തോളം മണലാരണ്യത്തില്‍ അനുഭവിച്ച കഷ്ടതകളെ നരക യാതനകളെ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ദിവസങ്ങളോളം പിന്നിട്ട അതിജീവനത്തിന്റെ ദിനരാത്രങ്ങളെ അഭ്രപാളിയില്‍ എത്തിക്കാന്‍ പൃഥ്വിരാജിന് സാധിച്ചു. പതിനാറ് വര്‍ഷത്തോളം പൃഥ്വിരാജും ബ്ലെസിയും ആടുജീവിതത്തിന് പിന്നാലെയായിരുന്നു. പൃഥ്വിരാജ് മാത്രമല്ല ഹക്കീമായി വന്ന ഗോകുലും ആഫ്രിക്കക്കാരനായി വന്ന നടനും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബ്ലെസിക്ക് മുമ്പ് ആടുജീവിതം നോവല്‍ സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആദ്യം നോവലിസ്റ്റ് ബെന്യാമിനെ സമീപിച്ചത് സംവിധായകന്‍ ലാല്‍ ജോസാണ്. ആടുജീവിതം പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബെന്യാമിന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആടുജീവിതം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലാല്‍ ജോസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ആടുജീവിതം സിനിമയാക്കുന്നതില്‍…

    Read More »
  • മമ്മൂട്ടി ശാസിച്ചു, ബ്ലെസി കരഞ്ഞു; ഹൃദയ സ്പർശിയായ ആ അനുഭവം  എന്തായിരുന്നു എന്നറിയാമോ…?

         ബ്ലെസിയുടെ ‘ആടുജീവിതം’ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. 16 വർഷത്തെ അദ്ദേഹത്തിൻ്റെ അദ്ധ്വാനമായ സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ എല്ലാവരും പ്രശംസിക്കുന്നത് ബ്ലെസി എന്ന സംവിധായകനെയാണ്.   ബ്ലെസി സ്വതന്ത്ര സംവിധായകനാകുന്നത്  ‘കാഴ്ച’യിലൂടെയാണ്. മമ്മൂട്ടിയാണ്  നായകൻ. 2004 ൽ പുറത്തിറങ്ങിയ ആ സിനിമ ഏറെ പ്രശംസകൾ നേടിയിരുന്നു. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ അനാഥനായിപ്പോയ ഒരു കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയാണ് ബ്ലെസി ‘കാഴ്ച’യില്‍ പറഞ്ഞത്. മമ്മൂട്ടി എന്ന നടന്റെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍. ആടുജീവിതത്തിന്റെ വിജയത്തിളക്കത്തില്‍ ബ്ലെസി നില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്ലെസിയെ മമ്മൂട്ടി വഴക്കുപറഞ്ഞതും ലൊക്കേഷനിൽ അദ്ദേഹം പൊട്ടിക്കരഞ്ഞതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. മമ്മൂട്ടി ബ്ലെസ്സിയെ ആദ്യമായി കാണുന്നത് നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അന്ന് പദ്മരാജന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുകയാണ് ബ്ലെസി. അവിടെ വച്ച് ബ്ലെസ്സിക്കുണ്ടായ ഒരു പിഴവിന് മമ്മൂട്ടി ബ്ലെസിയെ  ശാസിച്ചു. ആ വാക്കുകൾ  ബ്ലെസിയെ വേദനിപ്പിച്ചു. ലോക്കേഷനിലാണെന്നു പോലും ഓർക്കാതെ അദ്ദേഹം കരഞ്ഞു പോയി. മമ്മുട്ടിയുടെ…

    Read More »
  • സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്നു, പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ‘തെക്ക് വടക്ക്’ പാലക്കാട് ആരംഭിച്ചു

        രണ്ട് അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന ഗ്രാമത്തിലെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു തുടക്കം. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ ‘രണ്ടു പേർ’ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ തന്നെ ‘രാത്രി കാവൽ’ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. ‘പേരറിയാത്തവ’രിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ സുരാജ് വെഞ്ഞാറമൂട് അരിമിൽ ഉടമയായ ശങ്കുണ്ണിയേയും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന ഗവണ്മൻ്റിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകൻ മാധവൻ എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയും അവതരിപ്പിക്കുന്നു. വൻവിജയം നേടിയ ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം…

    Read More »
  • കൃഷ്ണ പൂജപ്പുരയുടെ രചനയിൽ മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ‘ഇടീം മിന്നലും’ ഉടൻ എത്തും

    അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഇടീം മിന്നലും’ എന്നു നാമകരണം ചെയ്തു. അബാം മൂവീസിൻ്റെ 14-ാമത്തെ ചിത്രമാണിത്. ഇന്ന് (ഞായർ) പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. ശുദ്ധ നർമ്മമുഹൂർത്തങ്ങളിലൂടെ മികച്ച കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ കാലാവസ്ഥ മനഷ്യൻ്റെ ജീവിതത്തിൽ എങ്ങനയൊക്കെ പ്രതിഫലിക്കുന്നു എന്നതാണ് ഈ കുടുംബചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അനുപ് മേനോനും, ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ധ്യാൻ ശീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ജോണി ആൻ്റണി, സെന്തിൽ കൃഷ്ണ, അസീസ് നെടുമങ്ങാട്, എന്നിവരും പ്രധാന താരങ്ങളാണ്. ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്യേരി ഈണം പകർന്നിരിക്കുന്നു. മഹാദേവൻ തമ്പിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌- സിയാൻ ശ്രീകാന്ത്. കലാസംവിധാനം- അജയ്.ജി അമ്പലത്തറ…

    Read More »
  • 100 കോടിയില്‍ തിളങ്ങി ആടുജീവിതം അതും ഒരാഴ്ച്ച പിന്നിടുമ്പോള്‍! ഇത് റെക്കോര്‍ഡ് നേട്ടം

    പുതു റെക്കോര്‍ഡ് സൃഷ്ട്ടിച്ചിരിക്കുകയാണ് ബ്ലെസി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ ആടുജീവിതം , ചിത്രം റിലീസ് ചെയ്യ്തു ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ 100 കോടി തിളക്കത്തില്‍ ആടുജീവിതം റെക്കോര്‍ഡ് സൃഷ്ട്ടിക്കുകയാണ്, ഇത് മലയാള സിനിമയുടെ അഭിമാന നേട്ടമെന്ന് തന്നെ പറയാം. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള ചിത്രമെന്ന് പേര് വാങ്ങിയിരിക്കുകയാണ് ആടുജീവിതം. ഈ വര്ഷത്തെ മലയാള ത്തില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. വിദേശത്തെ റംസാന്‍ സീസണിന് പോലും ബാധിക്കാതെയാണ് ചിത്രത്തിന് നല്ലൊരു കളക്ഷന്‍ ലഭിക്കുന്നത്. മറ്റു ഭാഷ ചിത്രങ്ങളുടെ അഡ്വാന്‍സ് ബുക്കിങ്ങിലും മറികടന്ന് ഇന്ത്യയില്‍ തന്നെ ഒന്നാസ്ഥാനത്ത് എത്തിയിരുന്നു ആടുജീവിതം, കരീന കപൂര്‍, തബു എന്നിവര്‍ അഭിനയിച്ച ക്രൂ എന്ന ചിത്രവും അനുപമ പരമേശ്വരന്റെ ടില്ലു സ്‌ക്വയറും പിന്നെ ഹോളിവുഡ് ചിത്രമായ ഗോഡ്സില്ല എക്‌സ് കോങ്ങ്,തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി കൊണ്ടാണ് ഇപ്പോള്‍ ആടുജീവിതത്തിന്റെ രണ്ടാം ആഴ്ച്ചയിലേക്കുള്ള കുതിപ്പ് തുടരുന്നത് ഫെബ്രുവരിയിലറിങ്ങിയ പ്രേമലു, മഞ്ഞുമലും മികച്ച കളക്ഷന്‍ നേടിയതിന് പിന്നാലെയാണ് ആടുജീവിതം…

    Read More »
  • മരുഭൂമിയില്‍ അനുഭവിച്ചത് മനസിലാക്കി കൊടുക്കണം; നഗ്‌നനായി നില്‍ക്കുന്ന രംഗം എന്തിന് ചെയ്തുവെന്ന് പൃഥ്വി

    പൃഥ്വിരാജിന്റെയും ബ്ലസിയുടെയും വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് ആടുജീവിതം മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തിയത്. പതിനാറ് വര്‍ഷത്തോളമായി പൃഥ്വിരാജും ബ്ലസിയും ആടുജീവിതത്തിന് പിന്നാലെയായിരുന്നു. മരുഭൂമിക്കഥകള്‍ ഒരുപാട് കണ്ട മലയാളിക്ക് മുന്നിലേക്ക് അതൊന്നുമല്ലാത്ത ജീവിതം പറഞ്ഞ് തന്ന ചിത്രമാണ് ആടുജീവിതം. അത് കൂടാതെ ഭൂരിഭാഗം ആളുകളും വായിച്ച നോവല്‍ എന്ന രീതിയിലും ആടുജീവിതം സിനിമയായി മാറുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ സിനിമാപ്രേമികള്‍ക്ക് ആകാംഷയുണ്ടായിരുന്നു. നോവല്‍ വായിക്കുമ്പോള്‍ ലഭിക്കുന്ന അതേ അനുഭവം തരാന്‍ സിനിമയ്ക്കും സാധിച്ചിട്ടുണ്ടെന്നാണ് ആടുജീവിതം കണ്ടശേഷം പ്രേക്ഷകര്‍ പറയുന്നത്. ഗള്‍ഫിലെ ജോലി സ്വപ്നം കണ്ട് ഉള്ളതെല്ലാം വിറ്റുപെറുക്കി വിസയ്ക്ക് പണമടച്ച് വിമാനം കയറിയ മലയാളി യുവാവ് നജീബ് എയര്‍പോട്ടില്‍വെച്ച് കണ്ടുമുട്ടിയ അറബിയാല്‍ പറ്റിക്കപ്പെടുന്നു. പിന്നീട് രണ്ട് വര്‍ഷത്തോളം മരുഭൂമിയില്‍ അതേ അറബിയുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങി ആടുകളെയും ഒട്ടകത്തെയും മേച്ചുള്ള ജീവിതം. ഭക്ഷണവും കുടിവെള്ളവും പോലും ലഭിക്കാതെ നരകജീവിതം നയിച്ച നജീബ് പിന്നീട് അവിടെ നിന്നും രക്ഷപ്പെടുന്നതുമാണ് ആടുജീവിതം സിനിമ. സിനിമ ക്ലൈമാക്‌സിനോട്…

    Read More »
  • ബോബൻ സാമുവലിൻ്റെ ‘മച്ചാൻ്റെ മാലാഖ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

        ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മച്ചാൻ്റെ മാലായുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇന്ന്, ഈസ്റ്റർ ദിനത്തിൽ നടൻ ടൊവിനോ തോമസിൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ്  പോസ്റ്ററിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു. ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, മനോജ്.കെ.യു, വിനീത് തട്ടിൽ എന്നിവർ വ്യത്യസ്ഥ രീതിയിൽ ഈ പോസ്റ്റിൽ പ്രത്യഷപ്പെട്ടിരിക്കുന്നു. ഭർത്താവിനെ അമിതമായ സ്നേഹിക്കുന്ന ഒരു ഭാര്യയുടേയും, അതുൾക്കൊള്ളാൻ ശ്രമിക്കുന്ന ഭർത്താവിൻ്റേയും കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കൊച്ചു കൊച്ചു രസാകരമായ മുഹൂർത്തങ്ങളും, ഹൃദയഹാരിയായ രംഗങ്ങളും  കോർത്തിണക്കിയ തികഞ്ഞ ഫാമിലി എൻ്റർടൈനറാണ് ഈ ചിത്രം. ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിലെ പ്രധാന…

    Read More »
  • ആദ്യദിനത്തില്‍ 16.7 കോടി; ആഗോള ബോക്‌സോഫീസില്‍ പുത്തന്‍ റെക്കോര്‍ഡിട്ട് ആടുജീവിതം

    ബോക്‌സോഫീസിലും തരംഗമായി ആടുജീവിതം. ചിത്രത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 16.7 കോടി രൂപയാണ് ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തില്‍നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജാണ് ഒരു പോസ്റ്ററിലൂടെ ആടുജീവിതം സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷനേക്കുറിച്ച് അറിയിച്ചത്. ലോകമെമ്പാടുമുള്ള 1724 സ്‌ക്രീനുകളില്‍നിന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനും ആടുജീവിതത്തിനാണ്. മികച്ച പ്രതികരണമായിരുന്നു ബുക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസത്തെ ആഗോള കളക്ഷന്‍ പത്തുകോടിക്ക് മുകളിലുണ്ടാവുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കര്‍ണാടകയില്‍ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാളത്തിന്റെ മാസ്റ്റര്‍പീസ് സിനിമകളിലൊന്ന് എന്നാണ് ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ബ്ലെസിയുടെ സംവിധാന മികവും കഥാപാത്രത്തിനായി ശരീരവും മനസും അര്‍പ്പിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്.…

    Read More »
  • ”ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം ഷൂട്ട് ചെയ്തിരുന്നു, പക്ഷേ…”

    തീയറ്ററുകളില്‍ കണ്ണീര്‍ നിറച്ച് കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദര്‍ശനം തുടരുകയാണ്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കിയത്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ സിനിമയിലെ ഒരു സീനിനെ കുറിച്ചുള്ള ബെന്യാമിന്റെ വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. മരുഭൂമിയില്‍ വെച്ച് നജീബ് ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം വരെ ആടുജീവിതം സിനിമയ്ക്കായി ഷൂട്ട് ചെയ്തതാണ്. പിന്നീട് ഈ രംഗം ഒഴിവാക്കിയെന്നാണ് ബെന്യാമിന്‍ പറയുന്നത്. നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിന്‍ പറയുന്നു. നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും. ഇതില്‍ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന സീന്‍ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു .അതുകൊണ്ട് ആ ഭാഗം സ്‌ക്രിപ്റ്റില്‍ വേണോ എന്ന് എന്നോട് ചോദിച്ചു.…

    Read More »
Back to top button
error: