കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി ടിപ്പു സുല്‍ത്താന്റെ പേരില്‍ നടത്തുന്ന പൂജ ‘സലാം മംഗളാരതി’ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍.ടിപ്പുവിനോടുള്ള ആദരസൂചകമായി ദിവസവും വൈകിട്ട് നടത്തുന്ന പൂജ അവസാനിപ്പിക്കണമെന്നാവശ്യപ്പെട് ട് വിശ്വഹിന്ദു പരിഷത്ത് ക്ഷേത്ര കമ്മിറ്റിക്കും മന്ത്രി ശശികല ജൊല്ലെക്കും കത്ത് നല്കി.പാഠപുസ്തകത്തില്‍ ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെയാണ് മതസൗഹാര്‍ദത്തിന്റെ പ്രതീകമായ പൂജ ഒഴിവാക്കുന്നത്.
ശബരിമലയുടെ ഐതിഹ്യത്തിൽ വാവർക്കെന്ന പോലെ, മതസൗഹാർദ്ദത്തിന്റെ ഒരു കഥയും , ആചാരതുടർച്ചയും മൂകാംബിക ക്ഷേത്രത്തിനും പറയാനുണ്ട്.മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കുന്ന പുതിയ കാലത്ത് സൗഹാർദത്തിന്റെ മഹനീയ മാതൃകയാണ് ഇന്ത്യയിലെ തന്നെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൂകാംബിക ക്ഷേത്രത്തിൽ വർഷങ്ങളായി തുടരുന്ന
ടിപ്പു സുൽത്താന്റെ പേരിൽ ദിവസവും നടത്തുന്ന പ്രത്യേക പൂജ.ടിപ്പുവിന്റെ ക്ഷേത്ര സന്ദർശനത്തിന്റെ സ്മരണയിലാണ് പ്രദോഷ പൂജയ്ക്കൊപ്പം സലാം മംഗളാരതി എന്ന പ്രത്യേക പൂജ നടത്തുന്നത്.ക്ഷേത്രത്തിലെ പ്രദോഷപൂജയെയാണ് ഇങ്ങനെ വിളിക്കുന്നത്. ഒരിക്കൽ കൊല്ലൂരിലെത്തിയ ടിപ്പു സുൽത്താനെ ക്ഷേത്രത്തിലേക്ക് ആനയിച്ച് ബഹുമതികളോടെ സ്വീകരിച്ചതിന്റെ ഓർമ്മയ്ക്കാണ് സലാം മംഗളാരതി ആവർത്തിക്കുന്നതെന്നാണ് വിശ്വാസം. വൈകിട്ട് ഏഴരയോടെയാണ് സലാം മംഗളാരതി നടക്കുന്നത്.
പ്രധാന വ്യക്തികൾ ക്ഷേത്രത്തിലെത്തുമ്പോൾ ജീവനക്കാർ വാദ്യമേളങ്ങളും , ദീപശിഖയുമായി ആനയിക്കുന്നതും ഇവരുടെ സാന്നിധ്യത്തിൽ മംഗളാരതി നടത്തുന്നതും പതിവാണ്. ഇത്തരത്തിൽ കൊല്ലൂരില്‍ വരുമ്പോഴെല്ലാം ടിപ്പു സുല്‍ത്താന്‍ മൂകാംബിക ക്ഷേത്രത്തില്‍ വരുമായിരുന്നു. പ്രധാന ഗോപുരത്തിനു മുന്നിലെത്തുന്ന ടിപ്പു തന്റെ തലപ്പാവ് ഊരി ഇടതു കൈയില്‍ പിടിച്ച് വലതുകൈകൊണ്ട് മൂകാംബിക ദേവിക്ക് സല്യൂട്ട് അടിക്കുന്നതു പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ടിപ്പുവിനോടുള്ള ആദരസൂചകമായാണ് സലാം മംഗളാരതി ആരംഭിച്ചത്.രാജാവിനെയും , സര്‍ക്കാര്‍ പ്രതിനിധികളേയും ക്ഷേത്രങ്ങളില്‍ ആദരിക്കുകയെന്നത് സാധാരണ കാര്യമാണെന്നാണ് പ്രമുഖ ചരിത്രകാരനായ ഉദയ് ബര്‍കര്‍ പറയുന്നത്.മംഗളാരതി നടത്തിക്കാണുമെന്നും അതു പിന്നീട് സലാം മംഗളാരതി എന്ന പേരിൽ അറിയപ്പെട്ടതാകാമെന്നുമാണ് ചരിത്രകാരൻമാരുടെ നിഗമനം.
ടിപ്പു സുൽത്താൻ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തിയതിന് രേഖപ്പെടുത്തിയ തെളിവുകളൊന്നും ലഭ്യമല്ല. എന്നാൽ, 10 കിലോമീറ്റർ അകലെ ശങ്കരനാരായണ ക്ഷേത്രത്തിൽ ടിപ്പു സന്ദർശിച്ചതു ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊട്ടടുത്ത മൂകാംബികാ ക്ഷേത്രത്തിലും അദ്ദേഹം സന്ദർശിച്ചിട്ടുണ്ടാകും എന്നു തന്നെയാണു നിഗമനം.കാനന യാത്രയ്ക്കിടെ ടിപ്പു സന്ദര്‍ശിച്ച കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും , ക്ഷേത്രത്തിനു നല്കിയ തലപ്പാവും , ശങ്കരനാരായണ ക്ഷേത്രത്തിനു നല്കിയ ഓട്ടുമണിയും ഇന്നും ഇവിടെ ഉണ്ട്.വിശേഷ ദിവസങ്ങളിലെ പ്രധാന പൂജ നടക്കുമ്പോള്‍ പൂജാരി ധരിക്കുന്നത് ടിപ്പു നല്കിയ ഈ തലപ്പാവ് തന്നെയാണ്.
ദേവസന്നിധിയില് ടിപ്പു സമര്‍പ്പിച്ച കൂറ്റന്‍ മണിക്ക് 600 കിലോ തൂക്കമുണ്ട്. കിഴക്കേ ഗോപുരത്തില്‍ ആവുംവിധം ഉയരത്തില്‍ കെട്ടി
നിര്‍ത്തിയിരിക്കുകയാണ് അത്.ക്ഷേത്ര സന്നിധിയില്‍ ടിപ്പു മണി സമര്‍പ്പിച്ചതിനെക്കുറിച്ച് ഭരണസമിതിയുടെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശം ഉണ്ടെങ്കിലും നാളും , തീയതിയുമൊന്നും അവിടെയുമില്ല.
ടിപ്പുവിന്റെ ഓര്‍മപുതുക്കാന്‍, മൂകാംബിയിലെന്ന പോലെ ശങ്കരനാരായണയിലുമുണ്ട് നിത്യപ്രാര്‍ഥന ‘സലാം മംഗളാരതി’ എന്ന പേരില്‍ത്തന്നെ! ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടത്തെ ആണ്ടുത്സവം. പല്ലക്കിലാണ് ദേവന്മാരുടെ പുറത്തെഴുന്നള്ളത്ത്. ഈ ഒന്‍പത് ദിവസവും തലയില്‍ ഒരു തൊപ്പിധരിച്ചാണ് തന്ത്രി എഴുന്നള്ളത്ത് നയിക്കുന്നത്. വേഷപ്രച്ഛന്നനായി എത്തിയ ടിപ്പു സുല്‍ത്താന്‍ മടങ്ങും മുമ്പ് തലയില്‍ നിന്നൂരി ശങ്കരനാരായണന്മാരുടെ കാല്ക്കല് സമര്‍പ്പിച്ച തൊപ്പിയാണത്രെ ഇത്! ക്ഷേത്രത്തിലെ മുഖ്യ കാര്മികന് കാത്തുസൂക്ഷിക്കുന്ന ഈ തൊപ്പി ആണ്ടുത്സവത്തിന് മാത്രമേ പുറത്തെടുക്കാറുള്ളൂ!