NEWSPravasi

അബുദാബിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: മാർച്ച്‌ 31ന് അബുദാബിയില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെ‌മീലിനെ(28)യാണ് മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റായിരുന്നു.അതേസമയം മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Back to top button
error: