IndiaNEWS

ബംഗാൾ കലാപം; സിഐഡി അന്വേഷിക്കും

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ ഹൗറയിലും ദല്‍ഖോലയിലും രാമനവമിയുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത് സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.ബുധനാഴ്ചയായിരുന്നു സംഭവം.
അക്രമകാരികള്‍ ഹൗറയില്‍ വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ദല്‍ഖോലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വീണ്ടും ഇവിടെ കലാപമുണ്ടായി.
അതേസമയം ബംഗാളിലെ സംഘര്‍ഷ സാഹചര്യം ഗവര്‍ണര്‍ സി വി ആനന്ദ ബോസും, മുഖ്യമന്ത്രി മമത ബാനര്‍ജിയും വിലയിരുത്തി.അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി എടുക്കുമെന്ന് ഇരുവരും വ്യക്തമാക്കി.അക്രമത്തിലേക്ക് തിരിയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് തിരിച്ചറിയുമെന്നും, കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകും എന്നും ഗവര്‍ണര്‍ അറിയിച്ചു.

Back to top button
error: