ന്യൂഡൽഹി:പുതിയ റിപ്പോര്‍ട്ട് ഉടനെ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്. ട്വിറ്ററിലൂടെയായിരുന്നു പുതിയ റിപ്പോര്‍ട്ടിന്റെ കാര്യം പങ്കുവച്ചതെങ്കിലും ആരെക്കുറിച്ചാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഈയിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആത്മമിത്രം ഗൗതം അഡാനിക്കെതിരെ ആയിരുന്നു. ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെട്ട അഡാനി – ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് മോഡി-അഡാനി കൂട്ടുകെട്ടിന് രാഷ്ട്രീയമായും സാമ്പത്തികമായും വന്‍ തിരിച്ചടിയായിരുന്നു. മോഡിയും അഡാനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം വന്‍ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 150ബില്യണ്‍ ഡോളറില്‍ നിന്ന് അഡാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറായി ചുരുങ്ങി. ഫോര്‍ബ്സ് കണ്ടെത്തിയ ലോകത്തെ അതി സമ്പന്നരായ 35 പേരുടെ പട്ടികയില്‍ നിന്ന് അഡാനി പുറത്താക്കപ്പെടുകയും ചെയ്തു. 120 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് അഡാനിയുടെ ഓഹരികള്‍ക്ക് ഉണ്ടായത്.