LocalNEWS

വേനലിനേക്കാൾ പൊള്ളുന്ന വിലയുമായി ചെറുനാരങ്ങ

പത്തതനംതിട്ട: ചൂട് കടുത്തതോടെ
വേനലിനേക്കാൾ പൊള്ളുന്ന വിലയുമായി ചെറുനാരങ്ങ. വേനൽക്കാലത്ത് ആവശ്യം വർദ്ധിച്ചതോടെയാണ് ചെറുനാരങ്ങയ്ക്ക് വില കൂടിയത്.ഇതോടൊപ്പം തണ്ണിമത്തനും വില കൂടിയിട്ടുണ്ട്.
ചെറുനാരങ്ങയും തണ്ണിമത്തനും വേണ്ടത്ര ലഭ്യമാണെങ്കിലും ആവശ്യക്കാർ വർധിച്ചതാണ് വില കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു.റമസാൻ മാസത്തിൽ ആവശ്യക്കാർ ഇനിയും കൂടുമെന്നതിനാൽ വില വൻതോതിൽ വർധിക്കുമോയെന്ന ആശങ്കയുണ്ട്. കഴിഞ്ഞ വർഷം റമസാനിൽ ചെറുനാരങ്ങ കിലോഗ്രാമിന് 200 രൂപ വരെയെത്തിയിരുന്നു.
4 മാസം മുൻപ് ചെറുനാരങ്ങ ചില്ലറ വിപണിയിൽ കിലോയ്ക്ക് 50 രൂപ ആയിരുന്നുവെങ്കിൽ ഇപ്പോഴത് 135–145 രൂപ വരെയായിട്ടുണ്ട്.അടുത്തമാസത്തോടെ ഇനിയും വർധിക്കാനാണ് സാധ്യത.

Back to top button
error: