NEWSPravasi

ബിഗ് ടിക്കറ്റ് ‍നറുക്കെടുപ്പിൽ 44 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്

അബുദാബി: തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹത്തിന്റെ (44 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ഇന്ത്യക്കാരന്.
ബംഗളുരുവില്‍‍ താമസിക്കുന്ന അരുണ്‍കുമാര്‍ വടക്കേ കോറോത്ത് ആണ് 261031 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മാര്‍ച്ച് 22ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
ഇന്നലെ നടന്ന ബിഗ് ടിക്കറ്റിന്റെ ആകെ 11 നറുക്കെടുപ്പുകളില്‍ ഒന്‍പതിലും സമ്മാനങ്ങള്‍ സ്വന്തമാക്കിയത് ഇന്ത്യക്കാര്‍ തന്നെയായിരുന്നു.

Back to top button
error: