NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. അമ്ബലംകുന്ന് സ്വദേശി അഭിജിത്തിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍മാ‍ര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി രണ്ടര മാസം ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.

 

 

 

ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചു. തുട‍ര്‍ന്നാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് പലതവണ പീ‍‍ഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു.

Back to top button
error: