CrimeNEWS

അഭിഭാഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി അഭിഭാഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിയില്‍ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റില്‍. കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായത്.  പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

പത്തനംതിട്ടയിലെ സ്വകാര്യ ലോ കോളേജില്‍ പെണ്‍കുട്ടിയുടെ സഹപാഠിയാണ് നിയമ വിദ്യാര്‍ത്ഥി കൂടിയായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഇയാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്.

കേസെടുത്തതിന് പിന്നാലെ അഭിജിത്ത് സോമനെതിരെ യൂത്ത് കോണ്‍ഗ്രസ് നടപടിയെടുത്തു. യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഭിജിത്തിനെ നീക്കി. പ്രാഥമികാംഗത്വത്തില്‍ നിന്നുള്‍പ്പെടെ പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല ജനറല്‍ സെക്രട്ടറി എം.എം.പി. ഹസ്സന്‍ അറിയിച്ചു.

 

Back to top button
error: