രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ്, ഹോര്‍മോണ്‍ പ്രശന്ങ്ങളുണ്ട്: ശ്രുതി ഹാസന്‍

ചെന്നൈ: പിസിഒഎസുമായി (polycystic ovary syndrome) പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെന്നും നടന്‍ കമല്‍ഹാസന്‍െ്‌റ മകളും തെന്നിന്ത്യന്‍ നടിയുമായ ശ്രുതി ഹാസന്‍. തനിക്ക് രണ്ട് അസുഖങ്ങളുണ്ട് അതിനെതിരെയുള്ള പോരാട്ടത്തിലാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വര്‍ക്കൗട്ട് വിഡിയോയിലൂടെയാണ് ശ്രുതി പറഞ്ഞത്. പിസിഒഎഎസിനെക്കുറിച്ചും എന്‍ഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ച് നടി ഇന്‍സ്റ്റാഗ്രാമിലൂടെ ദീര്‍ഘമായി വിശദീകരിച്ചു.

 

‘ പിസിഒഎഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നു. എന്നോടൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുക. സ്ത്രീകള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞതും, അസന്തുലിതാവസ്ഥയും വീര്‍പ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാം.പോരാട്ടത്തിന് പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാന്‍ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്നു.

എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോര്‍മോണുകള്‍ ഒഴുകട്ടെ! ഞാന്‍ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്” ശ്രുതി പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version