പേര് അറംപറ്റിയോ? ആഡംബരം അധികമായി; ഡ്രീമിന്റെ ആദ്യയാത്ര ആക്രിക്കടയിലേക്ക്…?

ഡംബരം അധികമായതോടെ കമ്പനി പാപ്പരായി നിര്‍മാണം നിലച്ച ആഡംബരക്കപ്പല്‍ ഡ്രീം 2വിന്‍െ്‌റയും ഗ്ലോബല്‍ ഡ്രീമിന്‍െ്‌റയും ആദ്യയാത്ര -അവസാനയാത്ര- ആക്രിക്കടയിലേക്കോ എന്ന ആകാംക്ഷയില്‍ ലോകം. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു സ്വപ്‌നം അഥവാ ഡ്രീം, ക്രൂയിസ് കപ്പലുകളില്‍ ഭീമന്‍. ഒന്നല്ല രണ്ട് കപ്പലുകളാണ് കമ്പനി നിര്‍മിച്ചത്. ഗ്ലോബല്‍ ഡ്രീം 2, ഗ്ലോബല്‍ ഡ്രീം. 2500 കാബിനുകളിലായി 9000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 1122 അടി നീളമുള്ള (342 മീറ്റര്‍) കൂറ്റന്‍ ആഡംബര കപ്പലാണ് വിഭാവനം ചെയ്തത്. അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ ഫണ്ടില്ലാതെ നിര്‍മ്മാണം നിലയ്ക്കുകയും ഉടമസ്ഥരും മാതൃകമ്പനിയും കിട്ടാക്കടം പെരുകി പാപ്പരാകുകയും ചെയ്തതോടെതാണ് ഡ്രീമിന്‍െ്‌റ പേര് അറം പറ്റുമെന്ന രീതിയില്‍ എല്ലാം ഒരു സ്വപ്‌നം മാത്രം ആകുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്്.

നിര്‍മാണം നിലച്ചതോടെ പലതവണ വാങ്ങാന്‍ ആളെ നോക്കി. ആരും അടുക്കുന്നില്ല. ഇനിയിപ്പോ ഈ വര്‍ഷം അവസാനത്തോടെ കപ്പല്‍ശാലയില്‍നിന്ന് മാറ്റിക്കൊടുത്തേ മതിയാകൂ. നില്‍ക്കക്കള്ളിയില്ലാതെ കപ്പലിനെ കൈയൊഴിയാന്‍ ഉടമകള്‍ നിര്‍ബന്ധിതരായി. വേറെ വഴിയില്ലാത്തതിനാല്‍ ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കുകയേ തരമുള്ളൂവെന്ന് കപ്പല്‍ശാല ഉടമസ്ഥര്‍ പറയുന്നു. അങ്ങനെയെങ്കില്‍ വരുന്ന ആഴ്ചകള്‍ നിര്‍ണായകമാണ്. വാങ്ങാന്‍ ആരുമില്ലെങ്കില്‍ ഗ്ലോബല്‍ ഡ്രീമിന്റെ കന്നിയാത്ര പൊളിക്കല്‍ കേന്ദ്രത്തിലേക്ക് ആകാനാണ് എല്ലാ സാധ്യതയും.

2200 ജോലിക്കാരും തീം പാര്‍ക്ക് അടക്കം വമ്പന്‍ സൗകര്യങ്ങളുമുള്ള കപ്പല്‍ 2021-ല്‍ നീറ്റിലിറക്കാന്‍ ഉദ്ദേശിച്ചതാണ്. വലുപ്പം കൊണ്ട് ലോകത്തെ ആറാമത്തെ വലിയ ക്രൂയിസ് കപ്പലാണ് ഗ്ലോബല്‍ ഡ്രീം. 2, 08,000 ടണ്‍ ഭാരമുണ്ട്. കാബിനുകള്‍ മറ്റ് ആഡംബര കപ്പലുകളിലുള്ളതിനേക്കാള്‍ 15 ശതമാനം വലിപ്പമേറിയതാണ്. മുഖവും ശബ്ദവും തിരിച്ചറിയാന്‍ കഴിയുന്ന സോഫ്റ്റ്വെയര്‍ സൗകര്യവും 2200 ജോലിക്കാരും അടക്കമാണ് കപ്പല്‍ പ്രയാണം ലക്ഷ്യമിട്ടത്.

കോവിഡ് വന്നു. സര്‍വരും ലോക്ഡൗണായി. അത്യാവശ്യ യാത്രകളിലേക്ക് ലോകം മടങ്ങിയിട്ടും ക്രൂയീസ് കപ്പല്‍ യാത്രയ്ക്ക് പഴയ ഡിമാന്‍ഡില്ല. ഇതിനിടയില്‍ ക്രൂയിസ് വ്യവസായം തന്നെ പ്രതിസന്ധിയിലായി. ഗ്ലോബല്‍ ഡ്രീം കപ്പലിന്റെ ഉടമസ്ഥരായ എം.വി വെര്‍ഷ്ടണിന്റെ മാതൃ കമ്പനിയായ ഹോങ്കോങ്ങിലെ ജെന്‍ടിങ് ഫണ്ട് കണ്ടെത്താനാകാതെയും കടം പെരുകിയും തകര്‍ന്നു. രണ്ട് കപ്പലുകള്‍ ഇന്ധനം അടിച്ചതിന്റെ ബില്‍ അടയ്ക്കാത്തതിന് പിടിച്ചെടുത്തതോടെ ജെന്‍ടിങ് ക്രൂയിസ് കപ്പലുകളുടെ പ്രവര്‍ത്തനം തന്നെ നിര്‍ത്തി.

ഇതൊക്കെയാണെങ്കിലും ഗ്ലോബല്‍ ഡ്രീം ജര്‍മ്മനിയിലെ ബാള്‍ട്ടിക് തീരത്ത് കപ്പല്‍ശാലയില്‍ 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. വിസ്മയര്‍ കപ്പല്‍ശാലയില്‍ നിന്ന് ഈ വര്‍ഷം അവസാനത്തിനുള്ളില്‍ കപ്പല്‍ മാറ്റണം. പോംവഴിയില്ലാതെ യാര്‍ഡ് തന്നെ കമ്പനി കൈമാറി. നാവിക യൂണിറ്റിന് കൈമാറിയ യാര്‍ഡില്‍ നിന്ന് സൈനിക ആവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ മാത്രമേ നിര്‍മ്മിക്കൂ. അതിന് മുമ്പായി വാങ്ങാന്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഉടമസ്ഥര്‍. 2024-ഓടെ അന്തര്‍വാഹിനി നിര്‍മ്മാണ കേന്ദ്രമായി ഇത് മാറ്റാനാണ് ഇപ്പോഴത്തെ പദ്ധതി.

പൊളിച്ചുകൊടുക്കേണ്ടി വരുന്ന ഘട്ടമായതോടെ ആവശ്യക്കാരെ കിട്ടിയാല്‍ എന്‍ജിനും മറ്റും പ്രധാന പാര്‍ട്സും എങ്കിലും വില്‍ക്കാന്‍ കഴിയുമോ എന്നാണ് വെര്‍ഷ്ണ്‍ നോക്കുന്നത്. 2018-ലാണ് ഗ്ലോബല്‍ ഡ്രീമിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഈ ജനുവരിയില്‍ എം.വി വെര്‍ഫ്ടണ്‍ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ 2000- ത്തോളം ജോലിക്കാരുണ്ടായിരുന്നു. ഗ്ലോബല്‍ ഡ്രീം 2-വും ഗ്ലോബല്‍ ഡ്രീമും ഏഷ്യന്‍ ആസ്ഥാനമായുള്ള ഡ്രീം ക്രൂയിസസ് നേരത്തെ കമ്മീഷന്‍ ചെയ്തിരുന്നു. സ്വീഡനിലെ സ്റ്റെന എ.ബിക്ക് ഏഷ്യയില്‍ ക്രൂയിസ് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇവര്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഗ്ലോബല്‍ ഡ്രീമിനെ വാങ്ങാന്‍ താത്പര്യം അറിയിച്ചത്. എന്നാല്‍, ജെന്‍ടിങ്ങിന്റെ മുന്‍ ഉടമസ്ഥരായ ലിം കോക് തായ് സിംഗപ്പൂരില്‍ പുതിയ ക്രൂയിസ് ബ്രാന്‍ഡ് പ്രഖ്യാപിച്ചതോടെ അവര്‍ നീക്കത്തില്‍നിന്ന് പിന്മാറി.

80 ശതമാനം പൂര്‍ത്തിയായ കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെങ്കില്‍ 660 മില്യണ്‍ യൂറോ(70 മില്യണ്‍ യു.എസ് ഡോളര്‍) കൂടി കണ്ടെത്തണമായിരുന്നു. ഇക്കണോമിക് സ്റ്റെബിലൈസേഷന്‍ ഫണ്ടിലൂടെ 680 മില്യണ്‍ ഡോളര്‍ ലഭ്യമാക്കാന്‍ ജര്‍മ്മനി തയ്യാറായി. എന്നാലും ഫലവത്തായില്ല. 21 ആഴ്ചകളായി വാങ്ങാന്‍ ആരെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് എം.വി വെര്‍ഫ്ടണ്‍. നീറ്റിലിറങ്ങുന്ന സമയം കുറിച്ച് കാത്തിരുന്ന നൗക അങ്ങനെ ആളും ആരവും ടൂറിസ്റ്റുകള്‍ക്കും പകരം പാര്‍ട്സ് പാര്‍ട്സായി ആക്രി വിലയ്ക്ക് തൂക്കിവില്‍പന കാത്തുകിടക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version