ബീഫ് റെൻഡാങ് ഉണ്ടാക്കുന്ന വിധം

ലോകത്ത് ഏറ്റവും മികച്ച 50 ഭക്ഷണങ്ങൾ ലിസ്റ്റ് ചെയ്തുള്ള സിഎൻഎൻ പട്ടികയിൽ ഒന്നാമതെത്തിയത് ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്നുള്ള ബീഫ് വിഭവമായ

റെൻഡാങ് എന്നറിയപ്പെടുന്ന കറിയാണ്.കറിയെന്നു പറയുന്നതിനപ്പുറം സെമി ഫ്രൈ എന്ന് പറയുന്നതാവും ശരി.മലേഷ്യയിലെ ഏറ്റവും അറിയപ്പെടുന്ന വിഭവങ്ങളിൽ ഒന്നും റെൻഡാങ് ആണ്.

ഉണ്ടാക്കുന്ന വിധം

കുരുമുളക്, വറ്റൽ മുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ അരച്ച് ബീഫിൽ പുരട്ടുന്നു.അതിനുശേഷം തേങ്ങാപ്പാലിൽ മുക്കിവയ്ക്കും.പിന്നീട്, ഡ്രൈ ആകുന്നതുവരെ ഈ ബീഫ് ചട്ടിയിലിട്ട് വറക്കും.ഒരു കഷണമെടുത്തു വായിൽവച്ചാൽ നാട്ടിലെ കള്ളുഷാപ്പുകളിലെ കുരുമുളകിട്ട ബീഫ് വരെ തോറ്റുപോകും !!

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version