
തിരുവനന്തപുരം: വേനല്‍ചൂടില്‍ ആശ്വാസമായെത്തിയ മഴ വില്ലനാകുന്നു.കനത്ത മഴയില്‍ സംസ്ഥാനത്തു 15.27 കോടിരൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ആലപ്പുഴയില്‍ മാത്രം 10.46 കോടിയുടെ കൃഷി നശിച്ചു. ശക്തമായി മഴ തുടര്‍ന്നതോടെ നെല്‍പ്പാടങ്ങള്‍ പലതും വെള്ളത്തിലായി.
എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളിലും കൃഷി നാശമുണ്ടായി. 868 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു.വാഴകൃഷിയും നശിച്ചിട്ടുണ്ട്.വിവിധ ജില്ലകളിലായി 1,469 ഹെക്ടര്‍ പ്രദേശത്തെ 2,954 കര്‍ഷകരെയാണു കൃഷിനാശം നേരിട്ടു ബാധിച്ചത്.
മഴ തോരാതെ തുടരുന്നതിനാല്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്.മട്ടാഞ്ചേരി ഇരുമ്പിച്ചി കവലയിൽ കൂറ്റൻ വൃക്ഷം കടപുഴകി വീണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർന്നു. 3 വൈദ്യുതി പോസ്റ്ററുകൾ ,ട്രാൻസ്ഫോർമറുകളും വീടിന്റ ഓടുകളും തകർന്നിട്ടുണ്ട്. കനത്ത മഴയിൽ പശ്ചിമകൊച്ചി മേഖല വെള്ളക്കെട്ടിലായി.കല്ലമ്പലത്ത് കനത്ത മഴയിൽ വാകമരം വീണതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.ജില്ലയിൽ മൂന്നു വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്.കൊല്ലം താലൂക്കിൽ രണ്ടു വീടുകളും പത്തനാപുരം താലൂക്കിൽ ഒരു വീടുമാണ് ഭാഗികമായി തകർന്നത്.
തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ അന്തിക്കാട് ചാവക്കാട് എന്നിവിടങ്ങളിൽ മൂന്ന് വീടുകൾ തകർന്നു. ഒരുമനയൂർ, പുന്നയൂർക്കുളം, അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്.സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
മണ്ണെണ്ണ വിലയില്‍ വീണ്ടും വര്‍ധന; ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 102 രൂപയായി -
വിമത ശിവസേന എംഎൽഎമാർ മുംബൈയിലെത്തി; മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ് -
കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന് -
കുവൈത്തില്‍ സ്ക്രാപ് യാര്‍ഡില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് പരിക്ക് -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പ്രേമിച്ചു വശീകരിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍ -
സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്തിന് തുടക്കമായി, ഇന്ന് (ഞായർ) വില്ലേജ് ഓഫീസുകളും ഗ്രാമപഞ്ചായത്ത് ഓഫീസുകളും പ്രവർത്തിക്കും -
മുഖ്യമന്ത്രിയെ വിമര്‍ശിച്ചു പി.സി. ജോര്‍ജിന്റെ ആദ്യ പ്രതികരണം; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചു -
പീഡനപരാതിയിൽ അറസ്റ്റിലായ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം -
മാധ്യമപ്രവർത്തകയോടുള്ള പി. സി. ജോർജിന്റെ നിന്ദാപരമായ പരാമർശം സ്ത്രീവിരുദ്ധത: മന്ത്രി ആർ ബിന്ദു -
നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു; അമ്മയ്ക്കെതിരേ കേസെടുത്തേക്കും -
പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തകയ്ക്ക് യാത്ര വിലക്ക് -
സൗദിയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മരണം -
പാലക്കാട് രണ്ട് ബിവറേജ് ഔട്ട്ലറ്റുകളില് മോഷണ ശ്രമം; പണമോ മദ്യമോ നഷ്ടമായില്ല ! -
സംസ്ഥാനത്തെ കണ്‍ഫേര്‍ഡ് ഐപിഎസ് സാധ്യത പട്ടിക, കൊല്ലത്തെ എന്‍.അബ്ദുള്‍ റഷീദിനെപ്പറ്റി പരാതി -
ഈ നമ്പർ ഇപ്പോൾ തന്നെ സേവ് ചെയ്തോളൂ