പിഎഫ് അക്കൗണ്ടില്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ തുക ഉണ്ടെങ്കിൽ ഇനിമുതൽ നികുതി അടയ്‌ക്കേണ്ടിവരും

ന്യൂഡൽഹി: പിഎഫ് അക്കൗണ്ടിലും കേന്ദ്ര സർക്കാരിന്റെ കൈകടത്തൽ.ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം പുറത്തിറങ്ങി. ഈ തീരുമാനം അനുസരിച്ച്‌ ഇനിമുതൽ പിഎഫ് അക്കൗണ്ടില്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ നികുതി അടയ്‌ക്കേണ്ടിവരും…. !!
പ്രൊവിഡന്‍റ് ഫണ്ട് (PF) എന്ന സമ്ബാദ്യം ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടായിരുന്നു.ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്നു എന്നതായിരുന്നു അതിന്റെ കാരണം. ജീവനക്കാരുടെ ശമ്ബളത്തിന്‍റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും. ഇതാണ് പിന്നീട് അവര്‍ക്ക് വലിയ തുകയായി തിരികെ ലഭിച്ചുകൊണ്ടിരുന്നത്.
നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഈ നിയമങ്ങള്‍ പ്രബല്യത്തിലാക്കിയിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് 5 ലക്ഷം എന്ന ഉയര്‍ന്ന പരിധിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version