Religion

മണര്‍കാട് കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും 26ന്

മണർകാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും 26ന് നടക്കും. കാലം ചെയ്ത ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് (സൂനോറോ) സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ആ ദിനം സൂനോറോ പെരുന്നാളായി ആചരിക്കുന്നത്.

26ന് രാവിലെ 7ന് കുർബാന-
അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേമിൻ്റെ പ്രധാന കാര്‍മ്മികത്വത്തില്‍. തുടർന്ന് അനുഗ്രഹപ്രഭാഷണവും ധൂപപ്രാര്‍ത്ഥനയും പ്രദക്ഷിണവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം വിശ്വാസികൾ ഭവനങ്ങളില്‍ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശുദ്ധ മര്‍ത്തമറിയം വനിതാസമാജ അംഗങ്ങള്‍ തയ്യാറാക്കും. അതിൻ്റെ പ്രാരംഭ നടപടികൾ വനിതാ സമാജം മണർകാട് മേഖലാ പ്രസിഡന്റ് ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ വനിതാസമാജം അംഗങ്ങൾ ഇന്നലെ ആരംഭിച്ചു.

പെരുമ്പള്ളി തിരുമേനി അനുസ്മരണ യോഗത്തിൽ കത്തീഡ്രൽ വികാരി ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത, സഹവികാരി ഫാ. കുറിയാക്കോസ് കാലായിൽ എന്നിവർ പ്രസംഗിക്കും.

പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് ട്രസ്റ്റിമാരായ മാത്യു എം.പി, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ നേതൃത്വം നല്‍കും.

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സൂനോറോ പെരുന്നാളിനോടനുബന്ധിച്ച് നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം പാകം ചെയ്യുന്നതിൻ്റെ പ്രാരംഭ നടപടികൾ വനിതാ സമാജം മണർകാട് മേഖലാ പ്രസിഡന്റ് ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ വനിതാസമാജം അംഗങ്ങൾ നിർവഹിക്കുന്നു

Back to top button
error: