മാറ്റിനി ഡയറക്ടേഴ്‌സ് ഹണ്ട്; രണ്ടാം റൗണ്ടിലെ മൂന്ന് സംവിധായകരെ പ്രഖ്യാപിച്ചു

മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്‌ഫോം ‘ആണ് മാറ്റിനി.ലൈവ്. പ്രശസ്ത നിർമാതാവും പ്രൊജക്റ്റ് ഡിസൈനർ കൂടിയായ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും പൃഥ്വിരാജുമാണ് നിർവഹിച്ചത്. കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്‌സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു. 30 സംവിധായകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരമാണ്.

ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് സംവിധായകരെ നടൻ കുഞ്ചാക്കോ ബോബൻ മുൻപ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന 30 വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നൽകുന്നത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസാണ്. കൂടാതെ പത്ത് സംവിധായകർക്ക് മാറ്റിനി തന്നെ നിർമ്മിക്കുന്ന വെബ്‌സീരിസുകൾ സംവിധാനം ചെയ്യാനുള്ള സുവർണ്ണ അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകൾക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും നൽകുന്നു.

ടോപ്പ് മുപ്പതിലേക്കുള്ള അടുത്ത പത്ത് സംവിധായകരെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. പത്ത് പേരടങ്ങുന്ന ജൂറിയാണ് ഈ വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. മാറ്റിനി ഡയറക്ടേഴ്‌സ് ഹണ്ടിന്റെ രണ്ടാം റൗണ്ടിലെ മൂന്ന് സംവിധായകരെ പ്രശസ്ത സംവിധായകരായ അരുൺ ഗോപിയും, ജൂഡ് ആൻ്റണി ജോസഫ്, അജയ് വാസുദേവ് എന്നിവരാണ് പ്രഖ്യാപിച്ചത്. “മൾട്ടൽ” എന്ന

ഹ്രസ്വചിത്രത്തിൻ്റെ സംവിധാകൻ ഉണ്ണി ശിവലിംഗം, “നീലിമ” എന്ന ഹ്രസ്വചിത്രത്തിൻ്റെ സംവിധാകൻ മിഥുൻ സിയാം, “നിലം” എന്ന ഹ്രസ്വചിത്രത്തിൻ്റെ സംവിധാകൻ അനുവിന്ദ് എന്നിവരെയാണ് പ്രഖ്യാപിച്ചത്. വരുന്ന ദിവസങ്ങളിൽ തുടർച്ചയായ് മറ്റ്, ഏഴ് പേരുടേയും വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. പി.ആർ.ഒ: പി.ശിവപ്രസാദ്

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version