KeralaNEWS

കോവിഡ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര മീറ്റിംഗ്

തിരുവനന്തപുരം: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും, പ്രതിരോധ നടപടികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.വിദഗ്ദ്ധ സമിതിയുടെ നിർദേശവും തേടും.വാരാന്ത്യ, രാത്രികാല കർഫ്യൂവും ഏർപ്പെടുത്താനാണ് സാധ്യത.

Back to top button
error: