KeralaNEWS

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തി; സിഎസ്‌ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികളുടെ പരാതി

ഇടുക്കി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഭിച്ച് ധ്യാനം നടത്തിയതിന് സിഎസ്‌ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. മൂന്നാറില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെ നടന്ന ധ്യാനത്തില്‍ 480 വൈദികരാണ് പങ്കെടുത്തത്. മാത്രമല്ല ധ്യാനത്തിന് ശേഷം 80 ഓളം വൈദികര്‍ക്ക് രോഗം ബാധിക്കുകയും രണ്ട് വൈദികര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഫാ.ബിജുമോന്‍(52), ഫാ.ഷൈന്‍ ബി രാജ്(43) എന്നിവരാണ് മരിച്ചത്.

ധ്യാനത്തിന് ശേഷം ഇടവകയില്‍ എത്തിയ വൈദികര്‍ വിശ്വാസികളുമായി ഇടപഴകിയെന്നും സഭ നേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്നും വിശ്വാസികളുടെ പരാതില്‍ ആവശ്യപ്പെടുന്നു. ബിഷപ്പ് ധര്‍മരാജ് രസാലവും അടക്കമുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വൈദികരുടെ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെയാണ് ധ്യാനം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker