LIFEMovie

ദൃശ്യത്തിന്റെ വിജയം ആഘോഷിച്ച് സംവിധായകനും സംഘവും

ലോകസിനിമയില്‍ ഇന്നേറ്റവും അധികം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫിന്റെ രചനയില്‍ 2013 ല്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ദൃശ്യം 2. ആമസോണ്‍ പ്രൈമിലൂടെ ചിത്രം 200 ലധികം രാജ്യങ്ങളിലാണ് പ്രദര്‍ശനത്തിനെത്തിയത്. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളി അഭിമാനത്തോടെ പറയുന്നത് ദൃശ്യം ഞങ്ങളുടെ മലയാളത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്നാണ്. ജീത്തു ജോസഫ് എന്ന മികച്ച തിരക്കഥാകൃത്തിന്റെ തിരക്കഥ തന്നെയായിരുന്നു രണ്ട് ഭാഗങ്ങളുടെയും നട്ടെല്ല്.

ചിത്രം തീയേറ്റര്‍ റിലീസ് അല്ലാതിരുന്നിട്ടു കൂടിയും വലിയ സ്വീകാര്യതയാണ് ദൃശ്യം 2 വിന് ലഭിക്കുന്നത്. ചിത്രം തീയേറ്ററില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശ തനിക്കുമുണ്ടെന്ന് സംവിധായകന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫും അദ്ദേഹത്തിന്റെ കുടുംബവും. സംവിധായകന്‍ തന്നെയാണ് വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടുമിക്ക സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് സംവിധായകന്‍ വിജയം ആഘോഷിച്ചത്. നായകനായ ജോര്‍ജ്കുട്ടിയെ ഫോട്ടോയില്‍ കാണാത്തതില്‍ ആരാധകര്‍ ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker